കർണാടകയിൽ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർtimely news image

ബംഗളൂരു: കർണാടകയിൽ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർ. ഇന്ന് വൈകീട്ട് ആറുമണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കർ രമേഷ് കുമാർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താതെ ചർച്ച നീട്ടിക്കൊണ്ടുപോകുന്ന സർക്കാരിന്‍റെയും സ്പീക്കറുടെയും നടപടി ചോദ്യം ചെയ്ത് രണ്ട് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്. അതേസമയം സഖ്യസർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മന്ത്രി യു.ടി ഖാദർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച തന്ത്രങ്ങൾ വെളിപ്പെടുത്താനാകില്ല. എപ്പോൾ വോട്ടെടുപ്പ് നടത്തണമെന്ന് നേതാക്കൾ തീരുമാനിക്കുമെന്നും യു.ടി ഖാദർ പറഞ്ഞു. അധികാരത്തിനായി കടിച്ചുതൂങ്ങില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ100 പേരുടെ പിന്തുണമാത്രമാണ് സഖ്യത്തിനുള്ളത്. രാമലിംഗറെഡ്ഡി ഒഴികെയുള്ള വിമതരെല്ലാം രാജിയിൽ ഉറച്ചു നിൽക്കുകയാണ്. അതേസമയം 107 പേരുടെ പിന്തുണയുള്ള ബിജെപി, സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാൽ ഗവർണർ ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International