പുന്നമടക്കായലിൽ ഏറ്റുമുട്ടുക 81 കളിവള്ളങ്ങൾ ; ജലമാമാങ്കത്തിൽ കേരളാ പൊലീസിന്‍റെ ടീമുംtimely news image

ആ​​ല​​പ്പു​​ഴ: ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള വ​​ള്ളം​​ക​​ളി പ്രേ​​മി​​ക​​ളു​​ടെ ക​​ണ്ണു​​ക​​ൾ പു​​ന്ന​​മ​​ട​​യി​​ലേ​​ക്കു നീ​​ളാ​​ൻ ഇ​​നി ഒ​​രാ​​ഴ്ച മാ​​ത്രം. അ​തി​നി​ടെ, 11നു ​​ന​​ട​​ക്കേ​​ണ്ട നെ​​ഹ്റു ട്രോ​​ഫി ജ​​ലോ​​ത്സ​​വം പ്ര​​ള​​യ​​ക്കെ​​ടു​​തി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി രാ​​ഷ്‌​ട്രീ​​യ പ്ര​​വ​​ർ​​ത്ത​​ക​​ർ രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ ച​​ർ​​ച്ച​​ക​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.  എ​​ന്നാ​​ൽ കു​​ട്ട​​നാ​​ട്ടു​​കാ​​രു​​ടെ ആ​​വേ​​ശ​​മാ​​യ ജ​​ല​​മാ​​മാ​​ങ്കം മാ​​റ്റി​​വ​​യ്ക്കു​​ന്ന കാ​​ര്യം ആ​​ലോ​​ച​​ന​​യി​​ൽ പോ​​ലു​​മി​​ല്ലെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച് അ​​വ​​സാ​​ന​​ഘ​​ട്ട ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണു സം​​ഘാ​​ട​​ക സ​​മി​​തി. ആ​​ല​​പ്പു​​ഴ ഡി​​സി​സി പ്ര​​സി​​ഡ​​ന്‍റ് എം. ​​ലി​​ജു​​വാ​​ണ് വ​​ള്ളം​​ക​​ളി മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ആ​​ദ്യം രം​​ഗ​​ത്തെ​​ത്തി​​യ​​ത്. ജ​​ലോ​​ത്സ​​വം മാ​​റ്റി​​വ​​ച്ച് ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് മു​​ൻ​​തൂ​​ക്കം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലും ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.  വ​​ള്ളം​​ക​​ളി ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണ് കു​​ട്ട​​നാ​​ട്ടു​​കാ​​രു​​ടെ ആ​​ഗ്ര​​ഹ​​മെ​​ന്നും എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ളും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തി​​യാ​​യി​​ട്ടു​​ണ്ടെ​​ന്നും സ​​ബ് ക​​ല​​ക്റ്റ​​ർ വി.​​ആ​​ർ.​ കൃ​​ഷ്ണ​​തേ​​ജ പ​​റ​​ഞ്ഞു. വ​​ള്ളം​ ക​​ളി ന​​ന്നാ​​യി ന​​ട​​ക്ക​​രു​​തെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ് ഒ​​രാ​​ഴ്ച മാ​​ത്രം ബാ​​ക്കി​നി​​ൽ​​ക്കേ അ​തു മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ധ​​ന​​മ​​ന്ത്രി ടി.​​എം.​ തോ​​മ​​സ് ഐ​​സ​​ക്ക് കു​​റ്റ​​പ്പെ​​ടു​​ത്തി. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി 81 ക​​ളി​​വ​​ള്ള​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കാ​​നെ​​ത്തു​​ന്ന​​ത്. ജ​​ലോ​​ത്സ​​വ​ത്തെ ചാം​​പ്യ​​ൻ​​സ് ബോ​​ട്ട് റേ​​സ് ലീ​​ഗ് ആ​​ക്കു​​ന്ന​​തി​​ന്‍റെ പ്രാ​​രം​​ഭ മ​​ത്സ​​രം കൂ​​ടി​​യാ​​ണി​​ത്. പൂ​​ർ​​ണ​​മാ​​യും ഹ​​രി​​ത​​ച​​ട്ടം പാ​​ലി​​ച്ചു ന​​ട​​ത്തു​​ന്ന ഇ​​ത്ത​​വ​​ണ​​ത്തെ ജ​​ലോ​​ത്സ​​വം കാ​​ണാ​​നെ​​ത്തു​​ന്ന സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും ഉ‍ൾ​​പ്പ​​ടെ വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്. കേരളാ പൊലീസിന്‍റെ ടീമും ഇത്തവണ വള്ളംകളിയിൽ തുഴ‍യെറിയും വി​​വാ​​ദ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​ൻ കു​​റ്റ​​മ​​റ്റ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് സ്റ്റാ​​ർ​​ട്ടി​​ങ് സം​​വി​​ധാ​​ന​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. വ്യാ​​ജ​​ന്മാ​​രെ ത​​ട​​യാ​ൻ ഹോ​​ളോ​​ഗ്രാം മു​​ദ്ര പ​​തി​​പ്പി​​ച്ച ടി​​ക്ക​​റ്റു​​ക​​ളാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്. ഒ​​ൻ​​പ​​തു ജി​​ല്ല​​ക​​ളി​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഫി​​സു​​ക​​ളി​​ൽ ടി​​ക്ക​​റ്റ് വി​​ൽ​​പ​​ന പു​​രോ​​ഗ​​മി​​ക്കു​​ന്നു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ