ക്രൈസ്‌തവരുടെ പ്രതിഷേധത്തിന്‌ മുനിസിപ്പല്‍ എഞ്ചിനീയറുടെ പൂട്ട്‌timely news image

തൊടുപുഴ : കുമ്പസാര വിവാദവുമായി ബന്ധപ്പെട്ട്‌ തൊടുപുഴ മേഖലയിലെ ക്രൈസ്‌തവ ഫൊറോനകളുടെ നേതൃത്വത്തില്‍ ഇന്ന്‌ തൊടുപുഴയില്‍ നടക്കുന്ന പ്രതിഷേധ റാലിയും പൊതുയോഗവും കലക്കുവാന്‍ തൊടുപുഴ നഗരസഭയിലെ ചില ജീവനക്കാര്‍ ശ്രമിക്കുന്നതായി ആക്ഷേപം. പ്രോഗ്രാമിനായി ബുക്ക്‌ ചെയ്‌തിരുന്ന മുനിസിപ്പല്‍ മൈതാനിയിലെ സ്റ്റേജിന്റെ ഷട്ടര്‍ തകരാര്‍ മൂലം തുറക്കാനാവില്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. ഇതേക്കുറിച്ച്‌ ചോദിക്കുവാന്‍ ചെന്ന സി പി എം പ്രാദേശിക നേതാവിനെ മുനിസിപ്പല്‍ എഞ്ചിനീയര്‍ അപമാനിച്ച്‌ വിട്ടതായും പറയപ്പെടുന്നു. ഉടനെയൊന്നും തകരാര്‍ പരിഹരിക്കാനാവില്ലെന്നും നിങ്ങള്‍ വേറെ വല്ല പണിയും നോക്കിക്കൊള്ളുവാനായിരുന്നത്രേ ഉദ്യോഗസ്ഥന്റെ മറുപടി. ഏതാനും വര്‍ഷങ്ങളായി തൊടുപുഴ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ മൂകസാക്ഷികളാക്കി വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു വരുന്ന സംഭവങ്ങള്‍ നടക്കുന്നതായും പറയപ്പെടുന്നു. ഇടത്‌ സഹയാത്രികന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രഭാഷണം നടത്തുന്ന വേദിയ്‌ക്കാണ്‌ ഇവര്‍ പൂട്ടിട്ടിരിക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌ സി പി എം നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന്‌ രംഗത്തിറങ്ങിയിട്ടുള്ളതായും പറയപ്പെടുന്നു.Kerala

Gulf


National

International