കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്ഗ്രസ്സ്‌ (എം) ന്റെ 2018- 2019 വര്‍ഷത്തെ സംസ്ഥാനതല പ്രവര്‍ത്തനോ ദ്‌ഘാടനവും പോസ്റ്റര്‍ പ്രകാശനവുംtimely news image

കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്ഗ്രസ്സ്‌ (എം) ന്റെ 2018- 2019 വര്‍ഷത്തെ സംസ്ഥാനതല പ്രവര്‍ത്തനോ ദ്‌ഘാടനവും പോസ്റ്റര്‍ പ്രകാശനവും  തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ്സ്‌ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എം. എല്‍.എ നിര്‍വ്വഹിച്ചു. പ്രസ്‌തുത യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമ്പര്‍ഷിപ്പ്‌ വിതരണോദ്‌ഘടനം കേരള കേണ്‍ഗ്രസ്‌ (എം) ഓഫീസ്‌ ചാര്‍ജ്‌ ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം എക്‌സ്‌. എം.പി. നിര്‍വ്വഹിച്ചു. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആയുധങ്ങള്‍ കൊണ്ടല്ല ആശയങ്ങള്‍ കൊണ്ടാണ്‌ പോരാടേണ്ടത്‌. എന്ന്‌ പി.ജെ. ജോസഫ്‌ എം.എല്‍.എ. അഭിപ്രയപ്പെട്ടപ്പോള്‍ അക്രമ കെലാപാതക വിദ്യാര്‍ത്ഥി രാഷ്‌ട്രിയത്തിന്‌ എതിരെ ധാര്‍മികമായി പ്രതികരിക്കുവാനുള്ള അവകാശം ഒരിക്കിലും കാലായലങ്ങളില്‍ അക്രമത്തിന്റെ പാത പിന്‍തുടര്‍ന്നിട്ടില്ലാത്ത കെ.എസ്‌ സി.(എം) മാത്രമാണള്ളത്‌ എന്ന്‌ ജോയി എബ്രഹാം എക്‌സ്‌. എം.പി. അഭിപ്രയപ്പെട്ടു. കെ. എസ്‌.സി (എം) സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. രാഖേഷ്‌ ഇടപുര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  കെ.എസ്‌.സി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സിറിയക്‌ ചാഴികാടന്‍ സ്വാഗതം പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ (എം) ഇടുക്കി ജില്ലാ പ്രസിഡന്റ്‌ പ്രഫ. എം. ജെ. ജോക്കബ്‌ ആശംസ നേര്‍ന്നു. കേരള കേണ്‍ഗ്രസ്‌(എം) സംസ്ഥാന കമ്മറ്റി അംഗം മനോഹര്‍ നടുവിലേടത്ത്‌ കെ. എസ്‌.സി എം ജില്ലാ പ്രസിഡന്റ്‌ ജോമറ്റ്‌ ഇളംതുരുത്തിയില്‍, ഉദിഷ്‌ മനപുറത്ത്‌, തോമസ്‌ കണ്ടത്തിന്‍കര,  പ്രഭൂല്‍ ഫ്രാന്‍സിസ്‌, എബിന്‍ വാട്ടപിള്ളില്‍, മാത്യു അഗസ്റ്റിന്‍, നോയല്‍ ലൂക്ക്‌, റെനിറ്റോ, ഡീന്‍ ഷിയസ്‌, ബ്രയ്‌റ്റ്‌, ജെന്‍സ്‌ നിരപ്പേല്‍, അജോ പ്ലാക്കൂട്ടം, ജോസുകുട്ടി വിലങ്ങുപാറ, ബിബിന്‍ ബാബു, ജോബിന്‍, ജെഫ്‌ താഴെതട്ട്‌, ജോജു വറപൊളക്കല്‍ എന്നിവര്‍ പ്രസംഗിച്ചുKerala

Gulf


National

International