മോ​ട്ടോ​ർ​വാ​ഹ​ന പ​ണി​മു​ട​ക്ക് ഇ​ന്നു രാ​ത്രി തു​ട​ങ്ങുംtimely news image

കോ​ട്ട​യം: വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ‌​ത്വ​ത്തി​ൽ മോ​ട്ടോ​ര്‍വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്  ഇ​ന്നു രാ​ത്രി 12ന് ​തു​ട​ങ്ങും. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന സ്വ​കാ​ര്യ കോ​ർ​പ്പ​റേ​റ്റു​ക​ളെ ഏ​ൽ​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കേ​ന്ദ്ര മോ​ട്ടോ​ര്‍വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ​യാ​ണു സ​മ​രം. ഇ​തി​നു പു​റ​മെ കെ ​എ​സ്  ആ​ർ ടി ​സി യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ലെ പ്ര​മു​ഖ യൂ​ണി​യ​നു​ക​ൾ പ്ര​ത്യേ​കം പ​ണി​മു​ട​ക്കി​നും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ, ടാ​ക്‌​സി, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ​ബ​സ്, ദേ​ശ​സാ​ത്കൃ​ത ട്രാ​ന്‍സ്‌​പോ​ര്‍ട്ട് വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. ഓ​ട്ടോ മൊ​ബൈ​ല്‍ വ​ര്‍ക്ക്‌​ഷോ​പ്പ്, സ്‌​പെ​യ​ര്‍പാ​ര്‍ട്‌​സ് വി​പ​ണ​ന​ശാ​ല​ക​ള്‍, ഡ്രൈ​വി​ങ് സ്‌​കൂ​ളു​ക​ള്‍, വാ​ഹ​ന ഷോ​റൂ​മു​ക​ള്‍, യൂ​സ്ഡ് വെ​ഹി​ക്ക​ള്‍ ഷോ​റൂ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ല്‍ ഉ​ട​മ​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കു​ചേ​രും.Kerala

Gulf


National

International