സംസ്ഥാനത്ത് അതീവ ഗുരുതരസാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻtimely news image

തിരുവനന്തപുരം: കേരളത്തില്‍ അതീവ ഗുരുതരസാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനോടകം സംസ്ഥാനത്ത് 22 അണക്കെട്ടുകള്‍ തുറന്നു. ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി. ഉന്നതതലയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വിവിധ സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ തുറക്കും. എല്ലാ ജില്ലകളിലും നിരീക്ഷണ സെല്ലുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമയാണ് ഇത്രയധികം ഡാമുകൾ ഒരുമിച്ച് തുറന്നിരിക്കുന്നത്. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുത്. ഈ മേഖലകളിലെത്തിയിരിക്കുന്ന വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം. ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ പൊതുജനങ്ങൾ പിൻമാറണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കർശനനടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പറയുന്നു.  കര്‍ക്കടകവാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ചടങ്ങ് നടത്തുന്നിൽ തടസമില്ല. എന്നാൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. കക്കി ഡാം തുറക്കേണ്ടി വന്നതിനാൽ കുട്ടനാട്ടിൽ വെള്ളം ഉയരും. അതുകൊണ്ടാണ് വള്ളംകളി മാറ്റിവയ്ക്കുന്നത്. മാറ്റിവെച്ച തിയതി പിന്നീട് അറിയിക്കും. വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. രണ്ടു സംഘങ്ങളായാണ് ഇവർ ദുരിതമേഖലകൾ സന്ദർശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Kerala

Gulf


National

International