പ്രവാസി വോട്ടാവകാശം; പിന്നിൽ മലയാളിക്കൈകൾtimely news image

കൊച്ചി: പ്രവാസി വോട്ടാവകാശം യാഥാർത്ഥ‍്യമാകുമ്പോൾ വിജയം നേടുന്നത് മലയാളികളുടെ കാലങ്ങൾ നീണ്ട പ്രയത്നം. കോടതിയിൽ നിന്നും അനുകൂലവിധി നേടിയെടുത്ത വ‍്യവസായി ഷംസീർ വയലിൽ, മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര പ്രവാസികാര‍്യമന്ത്രിയായിരുന്ന വയലാർ രവി തുടങ്ങിയവരുടെ പ്രവർത്തനങ്ങളാണ് വിജയത്തിലെത്തുക.  കേരളത്തിൽ മുസ്ലിം ലീഗ് നേതൃത്വം കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ‍്യമാണ് പ്രവാസികളുടെ വോട്ട്. യുഎഇയിലും മറ്റ് വിദേശരാജ‍്യങ്ങളിലുമുള്ള മലയാളിസംഘടനകളും ഈ ആവശ‍്യം നിരന്തരം ഉന്നയിച്ചിരുന്നു. വോട്ടവകാശം അംഗീകരിക്കുന്നത് ബിജെപി സർക്കാരാണെങ്കിലും ഇതിന്‍റെ ഡ്രാഫ്റ്റ് ബിൽ ലോക്സഭയിൽ സമർപ്പിച്ചത് അന്നത്തെ കേന്ദ്രമന്ത്രിയായ വയലാർ രവിയായിരുന്നു. മുഖ‍്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മൻ ചാണ്ടിയും പ്രവാസികളുടെ വോട്ടിനു വേണ്ടി വയലാർ രവിയോടൊപ്പം നിരന്തരം പ്രവർത്തിച്ചിരുന്നു.   Kerala

Gulf


National

International