ദുരിതപ്പെയ്ത്ത് ശമിക്കുന്നില്ല: സംസ്ഥാനത്ത് 22 മരണംtimely news image

കൊച്ചി:  സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കി കാലവർഷം കനത്തോടെ  മഴക്കെടുതിയിൽ നഷ്‌ടമായത് 22 ജീവനുകൾ . കണ്ണൂരും വയനാടും പാലക്കാടും, മലപ്പുറത്തും കോട്ടയത്തും മഴ തുടരുകയാണ്. ഇടമലയാർ ഡാം തുറന്നതോടെ തന്നെ ആലുവ മണപ്പുറം  പ്രദേശം വെള്ളത്തിനടയിലായി.  ചെറുതോണി ഡാമിൽ നിന്നുള്ള ജലം കൂടിയെത്തുന്നതോടെ  കാലവർഷത്തിന്‍റെ കെടുതികൾ ഇനിയും വർധിക്കും. എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുറ്റിക്കാട്ടുകരയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നാൽപ്പതിലേറെ വീടുകളും വെള്ളത്തിനടിയിലാണ്. ‌ സംസ്ഥാനം ഇത് വരെ നേരിട്ടിട്ടില്ലാത്ത  അതീവഗുരുതരസാഹര്യമാണ് സംസ്ഥാനത്തെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി. ഉന്നതതലയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിവിധ സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ തുറക്കും. എല്ലാ ജില്ലകളിലും നിരീക്ഷണ സെല്ലുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമയാണ് ഇത്രയധികം ഡാമുകൾ ഒരുമിച്ച് തുറന്നിരിക്കുന്നത്. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുത്. ഈ മേഖലകളിലെത്തിയിരിക്കുന്ന വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം. ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ പൊതുജനങ്ങൾ പിൻമാറണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കർശനനടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.  മലയോരമേഖലകളിലെല്ലാം വ്യാപകഉരുൾപൊട്ടലും കൃഷിനാശവുമാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറത്ത് മഴ കനത്തതോടെ റോഡ് തന്നെ ഒലിച്ചു പോകുന്ന ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ വൈറലായതോടെ മഴ വിതയ്ക്കുന്ന ആശങ്കയും ഏറുകയാണ്.Kerala

Gulf


National

International