മന്ത്രിസഭാപുനസംഘടനയെ ചൊല്ലി സിപിഐയിൽ കലാപംtimely news image

കൊച്ചി: മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഇടതുമുന്നണി മുന്നോട്ട് വച്ചിരിക്കുന്ന ക്യാബിനറ്റ് പദവി സിപിഐയിൽ പുതിയ കലാപത്തിന് വഴി തുറക്കുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ധാരണകളനുസരിച്ച് ചീഫ് വിപ്പ് പദവിയാണ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. മുൻമന്ത്രിയും നെടുമങ്ങാട് എംഎൽഎയും ആയ സി.ദിവാകരനെ പരിഗണിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട് എന്നാല്‍ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമായി അകന്ന് നില്‍ക്കുന്ന ഇദേഹത്തിന് സ്ഥാനം നല്‍കാന്‍ ഔദ്യോഗിക പക്ഷത്തിന് താല്‍പ്പര്യമില്ല. ഒല്ലൂര്‍ എംഎല്‍എ കെ.രാജന്‍,അടൂർ എംഎൽഎ ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ പേരുകളാണ് ഇവര്‍ മു്‌ന്നോട്ട് വയ്ക്കുന്നത്.  വനിതാ നേതാക്കളെ പരിഗണിക്കുകയാണെങ്കില്‍ വൈക്കം എംഎല്‍എ സി.കെ ആഷയുടെ പേരാണ് ഔദ്യോഗിക പക്ഷത്തിന് മുന്നിലുള്ളത്. അടുത്ത് ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. എന്നാൽ ചീഫ് വിപ്പ് പദവി സ്വീകരിക്കേണ്ട എന്ന ഒരു വാദവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.ആയൂര്‍വേദ ചികത്സയിലായിരിക്കുന്ന കാനം രാജേന്ദ്രന്‍ തിരികെ എത്തിയതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയുള്ളുKerala

Gulf


National

International