വിനോദസഞ്ചാര വാഹനങ്ങളും ചരക്കുവാഹനങ്ങളും ഇടുക്കിജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്timely news image

തൊടുപുഴ: ഇടുക്കിജില്ലയിൽ വിനോദസഞ്ചാര വാഹനങ്ങളും ചരക്കുലോറികളും പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ മലയോരമേഖലയിൽ വിനോദസഞ്ചാരവും ചരക്കുവാഹനങ്ങളുടെ സഞ്ചാരവും ദുരന്തനിവാരണനിയമം 2005 സെക്ഷൻ 34 പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചു കൊണ്ടാണ് കലക്‌ടർ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഡാമിലെ ജലനിരപ്പ് ഉയരുകയും മഴ കനക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാകലക്‌ടറുടെ നടപടി.. ഇടുക്കി മുണ്ടന്‍മുടിയില്‍ ഇന്ന് പുലർച്ചെയും ഉരുള്‍പൊട്ടലുണ്ടായി.സംസ്ഥാനത്തിന്‍റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ് .പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആളുകളെ  കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്. എറണാകുളത്ത് 57 ദുരിതാശ്വാസക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.Kerala

Gulf


National

International