ബലിതർപ്പണം മുടങ്ങില്ല; പുഴയിൽ മുങ്ങുന്നതിന് വിലക്ക്timely news image

ആലുവ: ചെറുതോണി , ഇടമലയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്ന് ആലുവയിൽ ജലനിരപ്പ് കൂടിയെങ്കിലും ശിവരാത്രി മണപ്പുറത്ത് പിതൃതർപ്പണചടങ്ങുകൾക്ക് മുടക്കം ഉണ്ടാകില്ല.കർക്കടക അമാവാസിയായ ശനിയാഴ്‌ച പുഴയിൽ മുങ്ങുന്നതിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.  തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിന്‍റെ ഇരുവശത്തുമായാണ് ബലിതറകൾ ദേവസ്വംബോർ‌ഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ കർമ്മങ്ങൾ നടത്താൻ അനുമതി ലഭിച്ച പുരോഹിതരുടെ ലിസ്റ്റ് നേരത്തെ തന്നെ പൊലീസിന് കൈ മാറിയിട്ടുണ്ട്.മുകളിലെ ശിവക്ഷേത്രത്തിൽ ശനിയാഴ്‌ച പുലർച്ചെ മൂന്നരയ്ക്ക് മേൽശാന്തിയുടെ നേതൃത്വത്തിൽ തിലവഹന നമസ്‌കാരവും മറ്റും ആരംഭിക്കും.  ശ്രീകോവിലിൽ പ്രതിഷ്‌ഠ മുങ്ങിയാൽ ആറാട്ട് നടന്നതായാണ് കണക്കാക്കുന്നത്.മണപ്പുറത്ത് ഇത്തവണ മൂന്ന് വട്ടമാണ് ആറാട്ട് നടന്നത്.Kerala

Gulf


National

International