ഡാം തുറന്നപ്പോൾ പുറത്തേക്ക് ചാടി വലിയ മീനുകൾ.. ചാടിപ്പിടിക്കാൻ ശ്രമം.. തല്ല് കൊടുത്ത് ഓടിച്ച് പോലീസ്timely news image

ചെറുതോണി: നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. വലിയ വെള്ളപ്പാച്ചിലിനാണ് പെരിയാര്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. അതിനിടിയല്‍ ഇതൊന്നും അത്ര വലിയ വിഷയമാക്കേണ്ട എന്ന മട്ടില്‍ വെള്ളപ്പൊക്കം കാണാനും സെല്‍ഫിയെടുക്കാനും വരുന്നവരുമുണ്ട്. ചിലര്‍ക്കാവട്ടെ ഡാം തുറന്നപ്പോള്‍ ഒഴുകി പുറത്തേക്ക് വന്ന മീനുകളെ പിടിക്കണം.ഡാമിന്റെ 4 ഷട്ടറുകളും തുറന്ന് വന്‍ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വരുന്നത്. അതിനിടെ മീന്‍ പിടിക്കാനോ വെള്ളത്തിന്റെ ഒഴുക്ക് കാണാനോ പാറക്കൂട്ടങ്ങളിലോ ഡാമിന് സമീപത്തൊ ചെന്ന് നിന്നാല്‍ പിടിച്ച് അകത്തിടുമെന്ന് നേരത്തെ തന്നെ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. അത് കേള്‍ക്കാതെ ചിലര്‍ മീന്‍ പിടിക്കാനിറങ്ങുകയും ചെയ്തു.ഡാം തുറന്ന് വലിയ മീനുകള്‍ പുറത്തേക്ക് പതിച്ചപ്പോഴാണ് ചിലര്‍ മിടുക്ക് കാട്ടിയത്. മീനെപ്പിടിക്കാന്‍ ശ്രമിച്ചവരെ പോലീസ് നല്ല തല്ല് കൊടുത്ത് ഓടിച്ചു. ചെറുതോണിപ്പുഴയുടെ സമീപത്തേക്ക് പോകാന്‍ ശ്രമിച്ചവരേയും പോലീസ് സ്ഥലത്ത് നിന്ന് വിരട്ടി ഓടിക്കുകയായിരുന്നു. അതിനിടെയില്‍ സെല്‍ഫിക്കാരുടെ ബഹളവുമുണ്ട്. ഇത്തരക്കാരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നേരത്തെ താക്കീത് ചെയ്തിട്ടുള്ളതാണ്. നാല് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗണ്‍ വെള്ളത്തിന് അടിയിലായിരിക്കുകയാണ്. ചെറുതോണി പാലവും മുങ്ങിപ്പോയി. ചപ്പാത്ത് കരകവിഞ്ഞൊഴുകി. ചപ്പാത്തിന്റെ ഇരുകരകളിലും പോലീസ് കാവല്‍ നിന്ന് വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതേസമയം വെള്ളം തുറന്ന് വിട്ടിട്ടും ഡാമിലെ ജലനിരപ്പ് വല്ലാതെ കുറയുന്നില്ല. ജലനിരപ്പ് 2401.70 അടിയാണിപ്പോള്‍ .06 അടി മാത്രമാണ് ഇതുവരെ കുറഞ്ഞിരിക്കുന്നത്. Kerala

Gulf


National

International