പ്രവാസി വോട്ടവകാശം: മനസു നിറഞ്ഞ് വ്യവസായി ഡോ. ഷംഷീര്‍ വയലില്‍timely news image

കൊച്ചി: പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാകുമ്പോള്‍ മനസു നിറയുന്നത് മലയാളി വ്യവസായി ഡോ. ഷംഷീര്‍ വയലിന്. 2014 ഒക്റ്റോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത്‌, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തത്ത്വത്തില്‍ അംഗീകരിച്ചത്. പ്രവാസി വ്യവസായിയും വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് മാനെജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലാണ്‌ സുപ്രീംകോടതിയെ സമര്‍പ്പിക്കുകയും പ്രവാസി വോട്ട് അവകാശം അനുവദിക്കണമെന്ന വിധി സമ്പാദിക്കുകയും ചെയ്തത്. അതിനെ തുടര്‍ന്നാണ് ഇത് തീരുമാനത്തിലേക്ക് നീങ്ങുന്നത്. വിദേശ രാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്‌സി വോട്ട് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലത്തെിയത്. ഇതില്‍ പ്രോക്‌സി വോട്ട് അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റിനു പ്രവാസികള്‍ക്ക് വോട്ടവകാശം നൽകാനുള്ള അപേക്ഷ നല്‍കി, അതിനുള്ള ഡ്രാഫ്റ്റ് ബില്‍ സമര്‍പ്പിക്കുകയും ചെയ്തു. യുപിഎ മന്ത്രിസഭയില്‍ പ്രവാസി കാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വയലാര്‍ രവിയാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്നതിനുള്ള ബില്‍ സമര്‍പ്പിച്ചത്, അന്നത്തെ യു.പി.എ ഗവണ്മെന്‍റ് അത് അംഗീകരിക്കുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, പേരുള്ളവര്‍ക്ക് അവരവരുടെ ബൂത്തുകളില്‍ വന്നു വോട്ടു ചെയ്യാനും ഉള്ള അവകാശം പ്രവാസികള്‍ക്ക് ലഭിച്ചു. പക്ഷെ ഇത് പ്രായോഗികമായിരുന്നില്ല, വോട്ടവകാശമുള്ള ഇന്ത്യന്‍ പൗരന്‍ എന്ന അവകാശം ഉണ്ടായെങ്കിലും അതിനുള്ള അവസരം ഉണ്ടായില്ല. അവരുടെ ആവശ്യം അവരവരുടെ രാജ്യത്തിരുന്നു കൊണ്ട് വോട്ട് ചെയ്യണം എന്നതായിരുന്നു. അതാണ് ഇപ്പോള്‍ സാധ്യമാവുന്നത്.  അമേരിക്ക കേന്ദ്രമായ പ്രമുഖ ബിസിനസ് മാഗസിന്‍ ഫോബ്‌സിന്റെ മികച്ച ഇന്ത്യന്‍ യുവ കോടീശ്വരന്‍മാരില്‍ രണ്ടാമനായി മലയാളിയായ ഡോ. ഷംഷീര്‍ വയലില്‍ ഇടം പിടിച്ചിരുന്നു. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഏക മലയാളിയും അദ്ദേഹമായിരുന്നു. ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയായ വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ 157 കോടി യുഎസ് ഡോളറിന്റെ ആസ്തിയുമായാണ് പട്ടികയില്‍ രണ്ടാമനായി ഇടംപിടിച്ചത്.  ഡല്‍ഹിയിലെ മൂന്ന് അത്യാധുനിക ഹോസ്പ്പിറ്റലുകള്‍ ഉള്‍പ്പടെ ഇരുപതോളം ആശുപത്രികളുടെയും മെഡിക്കല്‍ സെന്‍ററുകളുടെയും രാജ്യാന്തര മരുന്ന് നിര്‍മാണ കമ്പനിയുടെയും ഫാര്‍മസികളുടെയും ഉടമ കൂടിയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍ വയലില്‍. നിപ്പാ വൈറസ് ബാധിച്ചപ്പോള്‍ രണ്ടു കോടി രൂപയോളം വിലവരുന്ന നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ കേരളത്തിലേക്ക് തന്‍റെ സ്വകാര്യ വിമാനത്തില്‍ അയച്ച് അദ്ദേഹം സര്‍ക്കാരിനൊപ്പം നിന്നിരുന്നുKerala

Gulf


National

International