ജയരാജൻ ചൊവ്വാഴ്ച വീണ്ടും മന്ത്രിയാകുംtimely news image

തിരുവനന്തപുരം: ഇ.പി. ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച (ഓഗസ്റ്റ് 14) രാവിലെ നടക്കും. രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഇതിനായി ഗനവർണറുടെ അനുമതി തേടുന്നതിനുള്ള കത്ത് ശനിയാഴ്ച മുഖ്യമന്ത്രി നൽകും. സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം സംസ്ഥാന സമിതിയും അംഗീകരിച്ചതോടെ ഇ.പി. ജയരാജന്‍റെ മന്ത്രിസഭാ പ്രവേശനത്തിനു കളമൊരുങ്ങി. ഇനി ഇടതു മുന്നണി യോഗത്തിൽ തീരുമാനം റിപ്പോർട്ട് ചെയ്യുകയെന്ന കടമ്പ കൂടിയേയുള്ളൂ. മുന്നണി സംവിധാനത്തിലെ സാങ്കേതികത്വം മാത്രമാണിത്. ജയരാജന്‍റെ മന്ത്രിസ്ഥാനം റിപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം സിപിഐക്കു നൽകുന്ന ചീഫ് വിപ്പ് സ്ഥാനത്തെ കുറിച്ചും റിപ്പോർട്ട് ചെയ്യും. നേരത്തെ ജയരാജനു നൽകിയിരുന്ന വ്യവസായ വകുപ്പു തന്നെ നൽകാനാണു തീരുമാനം. ഇപ്പോൾ വ്യവസായ വകുപ്പിന്‍റെ ചുമതലയുള്ള എ.സി. മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ചുമതല നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് സാമൂഹ്യക്ഷേമവും ഉന്നത വിദ്യാഭ്യാസവുമായിരിക്കും പുതുതായി നൽകുക. പൊതുവിദ്യാഭ്യാസ വകുപ്പിൽ മാറ്റമില്ല. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഇപ്പോൾ സാമൂഹ്യ ക്ഷേമ വകുപ്പിന്‍റെ ചുമതല. ആരോഗ്യ വകുപ്പിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാണു സാമൂഹ്യ ക്ഷേമ വകുപ്പ് ഒഴിവാക്കുന്നത്. നിരവധി പദ്ധതികളുള്ള സാമൂഹ്യക്ഷേമ വകുപ്പിന് പ്രത്യേകം മന്ത്രി വേണമെന്ന ആവശ്യം നേരത്തെ സിപിഎം അംഗീകരിച്ചിരുന്നു.Kerala

Gulf


National

International