മണിയാശാന്‍ , റോഷി അഗസ്റ്റിന്‍ വെല്‍ഡണ്‍, ഇത് അഭിനന്ദിക്കേണ്ട മുന്നൊരുക്കംtimely news image

ചെറുതോണി : ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കിന് ചെറുതോണി  പുഴസാക്ഷിയായപ്പോള്‍ വിജയം നേടിയത് കൃത്യതയോടെ നടപ്പിലാക്കിയ  മുന്നൊരുക്കള്‍. രണ്ടാഴ്ച്ചയിലേറക്കാലം ഡാം തുറക്കുമോ ഇല്ലയോ എന്ന സംശയെത്തില്‍ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തി ഇടുക്കിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങളാണ് അത്യാഹിതങ്ങള്‍ ഇല്ലാത്ത നീരൊഴുക്ക് സാധ്യമാക്കിയത്.    ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും, അതില്‍ നാട്ടിറിവുകള്‍ വരെ ഉപയാഗിച്ചുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് മന്ത്രിയും എംഎല്‍എയും നേതൃത്വം നല്‍കുന്നത്.   26 വര്‍ഷം മുന്‍പ് ഡാം തുറന്നപ്പോള്‍ വളരെ പെട്ടന്ന് അടച്ചതിനാല്‍ ഇത്രയും വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നില്ല. എന്നാല്‍ ഇടുക്കിയിലെ മഴയുടെ തോത് മുന്നില്‍ കണ്ട് ശാസ്ത്രം ലോകം നല്‍കിയ മുന്നറിയിപ്പുകള്‍ അനുസരിച്ച് കാര്യങ്ങള്‍ നീക്കിയ വൈദ്യുതി മന്ത്രിയാണ് ഇതില്‍ ആദ്യം കയ്യടി ഏറ്റുവാങ്ങുന്നത്.   ചെറുതോണി പാലത്തിന്‍റെ സമീപത്തെ തണല്‍ മരങ്ങള്‍ ഇന്ന് പുലര്‍ച്ചെ മുറിച്ചു മാറ്റണമെന്ന നിര്‍ദ്ദേശം വരെ നല്‍കിയതില്‍ എത്തി നില്‍ക്കുന്നു സര്‍ക്കാര്‍ സംവിധാനത്തിന്‍റെ മുന്‍കൂട്ടിയുള്ള തയാറെടുപ്പുകള്‍.  ഇന്ന് ഉച്ചയ്ക്ക് കൂടുതല്‍ വെള്ളം ഒഴുക്കുമ്പോള്‍ ആ മരങ്ങള്‍ അവിടെ നിന്നിരുന്നെങ്കില്‍ ചെറുതോണി പാലവും , സംരക്ഷണഭിത്തികളുമെല്ലാം മരങ്ങള്‍ മറിച്ചിട്ട് കുത്തൊഴുക്ക് തകര്‍ത്തേനേ.  വീടും സ്ഥലങ്ങളും ഉപേക്ഷിക്കാന്‍ മടി കാട്ടിയരുന്ന ജനങ്ങളെ നേരില്‍ കണ്ടാണ് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും, വൈദ്യുതി മന്ത്രി എംഎം മണിയും അവിടെ നിന്ന് ഒഴിപ്പിച്ചത്.  വെള്ളം തുറന്നു വിടുമ്പോള്‍ എറണാകുളത്തിന്‍റെ കാര്യം ഇത്തിരി കഷ്ടമാവും എന്ന് മാധ്യമങ്ങളോട് തുറന്നു പറയുന്നിടത്തുണ്ട് കേരളത്തിന്‍റെ വൈദ്യുതി മന്ത്രി പ്രശ്നങ്ങളില്‍ എത്രത്തോളം ഇടപെടല്‍ നടത്തി എന്നത്. ജില്ലാ കളക്റ്ററും, പൊലീസും, ഫയര്‍ഫോഴ്സുമടക്കുള്ള ടീമിലെ ഉദ്യോഗസ്ഥര്‍ ദിവസങ്ങളായി ഊണും, ഉറക്കും ഉപേക്ഷിച്ച് ചെറുതോണിയിലെ ജനങ്ങള്‍ക്ക് ഒപ്പമാണ്. കൊലുമ്പന്‍റെ സമാധിയില്‍ പൂജനടത്തണം എന്ന ജനഹിതത്തിനൊപ്പം ഭരണാധികാരികള്‍ നിന്നപ്പോള്‍ വരാന്‍ പോകുന്ന വലിയ വിപത്തിനെ ഒന്നിച്ച് നേരിടാനുള്ള മനസാണ് ദൃശ്യമായത്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ