നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും: സൗദിയtimely news image

റിയാദ്: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു ഹജ്ജ് സര്‍വീസ് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് മുടങ്ങുവോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സേവനം കരിപ്പൂരിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നത്. നിലവിലെ കാലാവസ്ഥയില്‍ സര്‍വീസ് തടസ്സപ്പെടുമോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ട്. അങ്ങനെ ഉണ്ടായാല്‍ അനേകം തീര്‍ത്ഥാടകരെ അത് ബാധിക്കും. ഇതൊഴിവാക്കാനാണു നടപടി വേഗത്തിലാക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും ഉള്ളതിനാല്‍ കരിപ്പൂരിലേക്കു സേവനം മാറ്റുന്നതിനു പ്രയാസമുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.Kerala

Gulf


National

International