ബലിപ്പെരുന്നാൾ ഈമാസം 21ന്timely news image

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ ദിനവും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് സൗദി മതകാര്യ വിഭാഗം വ്യക്തമാക്കി.  പ്രശസ്ത വാന നിരീക്ഷകന്‍ അബ്ദുല്ല ഖുലൈരി അടക്കം നാലു പേര്‍ സൗദിയിലെ സുദൈസില്‍ മാസപ്പിറവി ദര്‍ശിച്ചതായി അറബ് പോര്‍ട്ടല്‍ സബ്ഖ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.Kerala

Gulf


National

International