മെട്രൊ തൂണിൽ നിന്നു കോൺക്രീറ്റ് പാളി ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് അടർന്നു വീണുtimely news image

കൊച്ചി: മെട്രൊ റെയ്ൽവേ കടന്നുപോകുന്ന കോൺക്രീറ്റ് മേൽപ്പാലത്തിന്‍റെ ഒരുഭാഗം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് അടര്‍ന്നുവീണു. കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസിന്‍റെ സമീപത്തുള്ള 621ാം നമ്പർ‌ തൂണിൽ നിന്നാണ് കോൺക്രീറ്റ് കഷണം അടർന്നു വീണത്. സംഭവസമയം ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും മൂന്നു യാത്രികരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  എസ്.ആര്‍.എം. റോഡില്‍ നിന്നും റെയ്ല്‍വേ സ്റ്റേഷനിലേക്ക് പോകാനായി ഓട്ടോ തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ഏകദേശം പതിനഞ്ചു കിലോ ഭാരം വരുന്ന കോണ്‍ക്രീറ്റ് പാളി വണ്ടിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുകള്‍വശം തകര്‍ന്നു. ഓട്ടോയുടെ തൊട്ടരികില്‍ നിരവധി ബൈക്ക് യാത്രികരുണ്ടായിരുന്നെന്നും ഭാഗ്യത്തിനാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്നയുടനെ അറിയിച്ചെങ്കിലും പൊലീസ്‌ വൈകിയാണ് എത്തിയത്. ഓട്ടോ അപകട സ്ഥലത്തു നിന്നും മാറ്റാതെ ഇട്ടതിനെ തുടന്ന് ഗതാഗത തടസം നേരിട്ടപ്പോളാണ് പൊലീസ് എത്തിയത്. അതേസമയം, സംഭവത്തില്‍ മെട്രോയുടെ നിർമാണ ചുമതലയുള്ള ഡി.എം.ആര്‍.സിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.Kerala

Gulf


National

International