നാലു വർഷത്തിനുള്ളിൽ ഭാരതം ബഹിരാകാശത്തേക്ക് ആളെ അയക്കും: പ്രധാനമന്ത്രിtimely news image

ന്യൂഡൽഹി: അടുത്ത നാലു വർഷത്തിനുള്ളിൽ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2022ലോ കഴിയുമെങ്കിൽ അതിനു മുമ്പെയോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കും. ശാസ്ത്രജ്ഞരെ ഓർത്ത് രാജ്യം അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടത്തങ്ങളുടെ മേഖലയിൽ അവർ നൽകുന്ന സംഭാവനകൾ നിസ്തുലമാണ്. പ്രഗത്ഭരും കഴിവുമുള്ള ശാസ്ത്രജ്ഞർ നിർമിക്കുന്ന 'ഗഗനയൻ' ആയിരിക്കും ഇന്ത്യൻ അഭിമാനം ബഹിരാകാശത്ത് എത്തിക്കുക. അതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഭാരതമെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയെ ഗൗരവമായി കേട്ടുതുടങ്ങിയിട്ടുണ്ട്. പല പ്രധാനപ്പെട്ട സംഘടനകളുടെയും താക്കോൽ സ്ഥാനങ്ങളിൽ ഇന്ത്യാക്കാരുണ്ട്. നേരത്തെ നമുക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചവരാണ് ഇവരെന്നും മോദി പറഞ്ഞു. രാജ്യാന്തര സോളാർ സഖ്യത്തെ നയിക്കുന്നത് ഇന്ത്യയാണെന്ന് പറഞ്ഞ മോദി,​ മംഗൾയാൻ ദൗത്യത്തിന്‍റ വിജയത്തെയും വാഴ്ത്തി.  Kerala

Gulf


National

International