പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ആടിയുലഞ്ഞ് ഓ​ണ വി​പ​ണി.



timely news image

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ ഉ​ത്സ​വ ബി​സി​ന​സി​ല്‍ വ​ന്‍ കു​തി​പ്പ് കൊ​തി​ച്ചി​രു​ന്ന വ​മ്പ​ന്‍ ബ്രാ​ന്‍ഡു​ക​ള്‍ക്ക് പ്ര​ള​യം തി​രി​ച്ച​ടി​യാ​യി. ഇ​ല​ക്‌​ട്രോ​ണി​ക് ഗു​ഡ്സ് വി​പ​ണി​യി​ലാ​ണ് കാ​ല​വ​ര്‍ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ ന​ട​ക്കു​ന്ന​ത് കേ​ടാ​യ സാ​ധ​ന​ങ്ങ​ള്‍ മാ​റി വാ​ങ്ങു​ന്ന​തി​ന്‍റെ വ്യാ​പാ​രം മാ​ത്രം. അ​തി​ൽ​ത്ത​ന്നെ റെ​ഡി ക്യാ​ഷി​ന്‍റെ ക​ച്ച​വ​ടം തീ​ര്‍ത്തും കു​റ​വാ​ണ്. അ​തി​നാ​ല്‍ ലോ​ണ്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്ന വ​ലി​യ വ്യാ​പാ​ര ശാ​ല​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ള്‍ പോ​കു​ന്ന​ത്.  ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് പു​റ​മെ വ​സ്ത്ര വ്യാ​പാ​രം, അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​പ​ണി തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ള്‍ത്ത​ന്നെ ഇ​ടി​വ് പ്ര​ക​ട​മാ​യി​ട്ടു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഓ​ണ വി​ല്‍പ്പ​ന​യി​ല്‍ ഇ​പ്പോ​ള്‍ത്ത​ന്നെ 40% കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന തി​ര​ക്ക് ഇ​പ്പോ​ഴി​ല്ലെ​ന്നാ​ണ് കൊ​ച്ചി ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ 35 ശ​ത​മാ​ന​ത്തോ​ളം വി​ൽ​പ്പ​ന​യി​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നും ലോ​റി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ര​ണ്ടു-​മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ എ​ല്ലാം സാ​ധാ​ര​ണ ഗ​തി​യി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് വ്യാ​പാ​രി​ക​ള്‍ക്കു​ള്ള​ത്.  ജൂ​ലൈ​യി​ല്‍ ന​ട​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ വാ​ഷി​ങ് മെ​ഷീ​ന്‍, ഫ്രി​ഡ്ജ്, 26 ഇ​ഞ്ചി​ല്‍ താ​ഴെ​യു​ള്ള ടി​വി എ​ന്നി​വ​യു​ടെ ജി​എ​സ്ടി 28ല്‍ ​നി​ന്ന് 18 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ വൈ​റ്റ് ഗു​ഡ്സ് മേ​ഖ​ല​യ്ക്ക് ഓ​ണ വി​പ​ണി​യി​ല്‍ ഉ​ണ്ടാ​യേ​ക്കാ​മാ​യി​രു​ന്ന നേ​ട്ട​മാ​ണ് ക​ന​ത്ത മ​ഴ​യോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്. ഒ​രാ​ഴ്ച്ച​യ്ക്ക​കം കാ​ലാ​വ​സ്ഥ​യി​ല്‍ മാ​റ്റം വ​ന്നി​ല്ലെ​ങ്കി​ല്‍ സ്വാ​ഭാ​വി​ക​മാ​യും വി​പ​ണി വി​ൽ​പ്പ​ന​യി​ല്‍ ഇ​ടി​വു​ണ്ടാ​കും. കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന ടൂ​റി​സം മേ​ഖ​ല​ക​ളെ​ല്ലാം പ്ര​ള​യ​ത്തി​ന്‍റെ​യും ഉ​രു​ള്‍പ്പൊ​ട്ട​ലി​ന്‍റെ​യും ഭീ​തി​യി​ലാ​ണ്. ഇ​ത് പ​ഴ​യ സ്ഥി​തി​യി​ലാ​ക്കാ​ന്‍ സ​മ​യ​മെ​ടു​ക്കും. മ​ണ്‍സൂ​ണ്‍ പാ​ക്കെ​ജു​ക​ളു​മാ​യി ഓ​ണ​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നി​രു​ന്ന റി​സോ​ര്‍ട്ടു​ക​ളും "ഇ​നി​യെ​ന്ത് ' എ​ന്ന ആ​ലോ​ച​ന​യി​ലാ​ണ്.



Kerala

Gulf


National

International