മ​സാ​ല​ദോ​ശ​യി​ൽ നി​ന്ന് പു​ട്ട് ഉ​ണ്ടാ​യ ക​ഥ



timely news image

ആ​ദ്യ​മാ​യി അ​ങ്ക​മാ​ലി​ക്കാ​ർ മ​സാ​ല ദോ​ശ ക​ണ്ട​ത് സെ​ന്‍റ് ജോ​സ​ഫ് സ്ക്കൂ​ളി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്റ്റു​ഡ​ന്‍റ്സ് ക​ഫേ​യി​ലാ​യി​രു​ന്നു. അ​ക​ത്ത് മേ​ശ​യും ക​സേ​ര​യും ഇ​ട്ട ചാ​യ​ക്ക​ട​യും അ​ന്ന് ആ​ദ്യ​മാ​യി അ​ങ്ക​മാ​ലി​ക്കാ​ർ ക​ണ്ടു.  ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്ന​തി​നും ഏ​ഴു വ​ർ​ഷം മു​മ്പു​ള്ള ക​ഥ​യാ​ണി​ത്. ആ​ന​ന്ദ​ഭ​വ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ അ​ങ്ക​മാ​ലി​ക്കാ​രെ രു​ചി​യു​ടെ വൈ​വി​ധ്യ​ത്തി​ലേ​ക്ക് ന​യി​ച്ച ക​ഥ. എ​ഴു​പ​ത്തി​യേ​ഴു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​രു​ടെ മ​ക​ൻ ച​ന്ദ്ര​ശേ​ഖ​ർ എ​റ​ണാ​കു​ള​ത്തു​കാ​രെ മ​റ്റൊ​രു രു​ചി വൈ​വി​ധ്യ​ത്തി​ലേ​ക്കെ​ത്തി​ച്ചു - പു​ട്ടി​ന്‍റെ രു​ചി ! ഒ​ന്നും ര​ണ്ടു​മ​ല്ല നൂ​റ്റി​യ​മ്പ​തു ത​രം പു​ട്ട്. 'ദേ ​പു​ട്ട് ' യ​ഥാ​ർ​ത്ഥ​ത്തി​ൽ ഒ​രു കൂ​ട്ടു​കെ​ട്ടാ​ണ്.   കാ​ർ​ണി​വ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ശ്രീ​കാ​ന്ത് ഭാ​സി ന​ൽ​കി​യ നി​ർ​ദ്ദേ​ശ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​രം​ഭ​ത്തി​ന് ഇ​റ​ങ്ങാ​നു​ണ്ടാ​യ ധൈ​ര്യം. ഒ​പ്പം ന​ട​ൻ ദി​ലീ​പ്, നാ​ദി​ർ​ഷ, ന​ദീ​ർ എ​ന്നി​വ​രും കൈ​കോ​ർ​ത്ത​പ്പോ​ൾ പു​ട്ട് പൊ​ടി​പൊ​ടി​ച്ചു. എ​ഴു​പ​തു വ​ർ​ഷം മു​മ്പു​ള്ള അ​ങ്ക​മാ​ലി​യെ​ക്കു​റി​ച്ച് ഇ​ന്ന് ഓ​ർ​ക്കു​ന്ന​വ​ർ വി​ര​ളം. അ​ച്ഛ​നി​ൽ നി​ന്നു കേ​ട്ട​തു വ​ച്ച്, പ​ണ്ട് അ​ന​ന്ദ​ഭ​വ​ൻ തു​ട​ങ്ങു​മ്പോ​ൾ ഇ​ന്ന​ത്തെ അ​ങ്ക​മാ​ലി ജം​ഗ്ഷ​ന്‍റെ സ്ഥാ​ന​ത്തു പ്ര​ധാ​ന​മാ​യു​ണ്ടാ​യി​രു​ന്ന​ത് ഒ​രു പൊ​തു​കി​ണ​റും, ഷാ​പ്പും. പൂ​ഴി നി​റ​ഞ്ഞ വ​ഴി നി​റ​യെ പോ​ർ​ക്കു​ക​ൾ വി​ഹ​രി​ച്ചു. ആ​ന​ന്ദ​ഭ​വ​ൻ തു​ട​ങ്ങു​മ്പോ​ൾ നോ​ൺ വെ​ജും വി​ള​മ്പി. ഇ​റ​ച്ചി​യി​ല്ല, മീ​നും മു​ട്ട​യും മാ​ത്രം. ഇ​റ​ച്ചി കി​ട്ടു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക് അ​ന്ന് പൊ​തു​വാ​യ പേ​ര് മി​ൽ​ട്രി ഹോ​ട്ട​ൽ എ​ന്നാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ താ​വ​ളം കൂ​ടി​യാ​യി​രു​ന്നു ആ​ന​ന്ദ​ഭ​വ​ൻ.1999-​ലാ​ണ് ആ​ന​ന്ദ​ഭ​വ​നോ​ട് ചേ​ർ​ന്ന് 'രു​ഗ്മി​ണി' ആ​രം​ഭി​ക്കു​ന്ന​ത്. രു​ഗ്മി​ണി​യി​ൽ നോ​ൺ വെ​ജ് ഉ​ൾ​പ്പെ​ടെ എ​ല്ലാം ഒ​രു​ക്കി​യ​പ്പോ​ൾ ആ​ന​ന്ദ​വ​ൻ പൂ​ർ​ണ്ണ വെ​ജി​റ്റേ​റി​യ​ൻ. വേ​ങ്ങൂ​രി​ലു​ള്ള വീ​ടി​നോ​ട് ചേ​ർ​ന്ന് ധാ​രാ​ളം പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ട്  ച​ന്ദ്ര​ശേ​ഖ​ർ. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സം​വി​ധാ​നം ചെ​യ്ത തൊ​ഴു​ത്തി​ൽ പ്ര​ഭാ​ത​ത്തി​ൽ അ​ഞ്ചു മ​ണി മു​ത​ൽ പ​ശു​ക്ക​ൾ​ക്കാ​യി സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഹോ​ട്ട​ലി​ലെ ആ​വ​ശ്യ​ത്തി​നു​ള്ള ശു​ദ്ധ​മാ​യ പാ​ൽ വേ​ണ​മെ​ന്നു നി​ർ​ബ്ബ​ന്ധം. ഒ​ട്ട​ന​വ​ധി ന​വീ​ന ആ​ശ​യ​ങ്ങ​ൾ എ​പ്പോ​ഴും ച​ന്ദ്ര​ശേ​ഖ​ർ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു. ഫി​സി​ക്സി​ൽ ബി​രു​ദ​മെ​ടു​ത്ത ശേ​ഷം എ​ൻ.​ഐ.​ഐ.​ടി​യി​ൽ നി​ന്നു ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഡി​പ്ലോ​മ​യും നേ​ടി​യെ​ങ്കി​ലും ഹോ​ട്ട​ൽ ബി​സി​ന​സ് ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്നു. കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​ന്‍റെ ശി​ക്ഷ​ണ​മാ​യി​രു​ന്നു. അ​ച്ഛ​ന് സ​ന്തോ​ഷം തോ​ന്നാ​ൻ പ​ല ത​ര​ത്തി​ൽ ശ്ര​മി​ച്ചു, പ​ക്ഷെ ഒ​രി​ക്ക​ൽ പോ​ലും അ​ഭി​ന​ന്ദി​ച്ചി​ട്ടി​ല്ല. ഒ​ടു​വി​ൽ ആ​ന​ന്ദ​ഭ​വ​നും രു​ഗ്മി​ണി​യും കൂ​ട്ടി​യോ​ജി​പ്പി​ച്ചു കൊ​ണ്ട് ഇ​ന്നു കാ​ണു​മ്പോ​ലെ ചു​രു​ങ്ങി​യ ചെ​ല​വി​ൽ പു​തു​ക്കി​പ്പ​ണി​ത ശേ​ഷം ഒ​രു ദി​വ​സം അ​ച്ഛ​ൻ ആ​ന​ന്ദ​ഭ​വ​നി​ലേ​ക്കു ക​ട​ന്നു വ​ന്നു. അ​ക്കാ​ല​ത്ത് സ​ജീ​വ​മാ​യി അ​ച്ഛ​ൻ ഹോ​ട്ട​ൽ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. വീ​ട്ടി​ൽ ത​ന്നെ വി​ശ്ര​മി​ക്കു​ന്ന സ​മ​യം . ആ​ന​ന്ദ​ഭ​വ​ന്‍റെ ഓ​ഫീ​സ് മു​റി​യി​ൽ ക​യ​റി വ​ന്ന ശേ​ഷം ഗൗ​ര​വ​മാ​യി ഒ​ന്നു വീ​ക്ഷി​ച്ചു. ന​ന്നാ​യി​ട്ടു​ണ്ട് - ഒ​റ്റ വാ​ക്കി​ൽ ഒ​തു​ക്കി. പ​ക്ഷെ ച​ന്ദ്ര​ശേ​ഖ​റി​ന് അ​ത് ധാ​രാ​ള​മാ​യി​രു​ന്നു. ആ​ദ്യ​മാ​യി കി​ട്ടി​യ അം​ഗീ​കാ​രം. ക​ണ്ണു​നി​റ​ഞ്ഞു പോ​യി!   പി​ന്നീ​ടു​ള്ള​ത് വി​ജ​യ​ങ്ങ​ളു​ടെ ക​ഥ മാ​ത്രം - അ​ത് ദേ ​പു​ട്ടി​ലെ​ത്തി നി​ൽ​ക്കു​ന്നു. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ഗ​ൾ​ഫ് ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ങ്ങ​ളി​ലും. ച​ന്ദ്ര​ശേ​ഖ​റി​നെ കൂ​ടാ​തെ നാ​ലു സ​ഹോ​ദ​ര​ൻ​മാ​ർ കൂ​ടി​യു​ണ്ട്. മൂ​ത്ത സ​ഹോ​ദ​ര​ൻ പ​ങ്ക​ജാ​ക്ഷ​ൻ ഹോ​ട്ട​ൽ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടെ​യു​ണ്ട്. ആ​ന​ന്ദ് കു​മാ​ർ, സ​ജി​കു​മാ​ർ, ര​ഘു എ​ന്നി​വ​ർ ബാ​ങ്ക്, അ​ഭി​ഭാ​ഷ​ക മേ​ഖ​ല​ക​ളി​ലാ​ണ്. 2008ലാ​ണ് അ​ച്ഛ​ന്‍റെ വേ​ർ​പാ​ട്. വി​ജ​യ​ത്തി​നു പി​ന്നി​ൽ ക​ഠി​ന പ്ര​യ​ത്ന​മു​ണ്ടാ​യി​രു​ന്നു.​പു​ട്ട് വെ​റു​തെ ഒ​രു ദി​വ​സം തു​ട​ങ്ങി​യ​ത​ല്ല. ആ​റു മാ​സ​ത്തോ​ളം നി​ര​വ​ധി ത​ര​ത്തി​ൽ പൊ​ടി​ക​ൾ പ​രീ​ക്ഷി​ച്ച് പു​ട്ട് ത​യാ​റാ​ക്കി നോ​ക്കി. ഒ​രേ സ​മ​യം പ​ന്ത്ര​ണ്ട് കു​റ്റി പു​ട്ട് ത​യാ​റാ​ക്കാ​വു​ന്ന ത​ര​ത്തി​ൽ സ്വ​യം ഡി​സൈ​ൻ ചെ​യ്തു. ഒ​ന്ന​ര മി​നി​റ്റി​ൽ പ​ന്ത്ര​ണ്ടു​കു​റ്റി റെ​ഡി. പു​ട്ട് മാ​ത്ര​മാ​യി ഒ​രു ബി​സി​ന​സ്സ് എ​ങ്ങ​നെ ഇ​ങ്ങ​നെ വി​ജ​യി​ച്ചു? ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​ണ്ട്. പുട്ടിന് വേണ്ടി നവീന അടുക്കള അ​ടു​ക്ക​ള​യു​ടെ രൂ​പി​ക​ര​ണ​ത്തി​ലും നി​ർ​മാ​ണ​ത്തി​ലും സ്വീ​ക​രി​ച്ച രീ​തി​ക​ൾ? ഒ​രു റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ടു​ക്ക​ള. അ​തു മ​ന​സി​ലാ​ക്കി​കൊ​ണ്ടാ​ണ് അ​ടു​ക്ക​ള രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ന​മ്മു​ടെ അ​മ്മ​മാ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്തി​രു​ന്ന രീ​തി ത​ന്നെ കൊ​ണ്ടു​വ​രാ​ൻ ഞ​ങ്ങ​ൾ പ​രി​ശ്ര​മി​ച്ചു. ഇ​തി​നാ​യി പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള അ​ടു​ക്ക​ള​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റെ​സ്റ്റോ​റ​ന്‍റി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന സ​മ​യ​ത്ത് മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ത്താ​യി​രി​ക്ക​ണം റെ​സ്റ്റോ​റ​ന്‍റ് എ​ന്ന​താ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തു​ന്ന അ​തി​ഥിക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നും സാ​ധി​ക്കു​ന്ന പ​രി​സ്ഥി​തി​യും ആ​ളു​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന അ​ന്ത​രീ​ക്ഷ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​വ​യൊ​ക്കെ​യാ​യി​രു​ന്നു മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ര്യ​ങ്ങ​ൾ. ഓ​രോ ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം? 700 മു​ത​ൽ 800 ആ​ളു​ക​ൾ വ​രെ ഓ​രോ ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്നു. വി​ത​ര​ണ​ശൃം​ഖ​ല എ​ന്താ​ണ്? നി​ങ്ങ​ളു​ടെ ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ചും  വി​ത​ര​ണ​ക്കാ​രെ​ക്കു​റി​ച്ചും എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്?  ഞ​ങ്ങ​ളു​ടെ റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ ധാ​രാ​ളം ക​ച്ച​വ​ട​ക്കാ​രും വി​ത​ര​ണ​ക്കാ​രും ഉ​ണ്ട്. അ​വ​രി​ൽ നി​ന്നാ​ണ് ആ​വ​ശ്യ​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ദി​വ​സ​വും വാ​ങ്ങു​ന്ന​ത്. ഞ​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള അ​രി​പ്പൊ​ടി വി​ത​ര​ണ​ക്കാ​ർ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ക്കു​ന്നു. അ​വ​രി​ൽ നി​ന്നു വാ​ങ്ങു​ന്ന  ഉ​ത്പ്പ​ന്ന​ങ്ങ​ൾ പു​തി​യ​തും മി​ക​ച്ച​തു​മാ​ണെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്താ​റു​ണ്ട്. ബി​സി​ന​സ്സി​ലേ​ക്കു​ള്ള നി​ക്ഷേ​പ​ക​ർ എ​വി​ടെ നി​ന്നാ​ണ്? ഞ​ങ്ങ​ൾ അ​ഞ്ച് പ​ങ്കാ​ളി​ക​ളാ​ണ് ഈ ​ബി​സി​ന​സി​ൽ ഉ​ള്ള​ത്.  ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? ഇ​പ്പോ​ൾ മൂ​ന്ന് റെ​സ്റ്റോ​റ​ന്‍റു​ക​ളാ​ണ് ഞ​ങ്ങ​ളു​ടേ​താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​ന്നാ​മ​ത്തേ​താ​ണ് "" ദേ ​പു​ട്ട്''. ഇ​വി​ടെ വ്യ​ത്യ​സ്ത ഇ​ന​ത്തി​ലു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തേ​ത് ആ​ന​ന്ദ ഭ​വ​ൻ ഇ​വി​ടെ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത്തേ​ത് നോ​ൺ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന രു​ഗ്മി​ണി ഹോ​ട്ട​ൽ. ചി​ല പു​തി​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ റെ​സ്റ്റോ​റ​ന്‍റി​ൽ ഉ​ട​ൻ ല​ഭ്യ​മാ​കും.



Kerala

Gulf


National

International