ആര്‍എസ്എസിന്റെ ചടങ്ങിലേയ്ക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് സൂചനtimely news image

ന്യൂഡല്‍ഹി: ആര്‍എസ്എസ് സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ക്ഷണിച്ചേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന പരിപാടിയില്‍ രാഹുലിനെ കൂടാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളേയും ക്ഷണിച്ചേക്കുമെന്നാണ് സൂചന. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് തന്നെ ഇവരെ ക്ഷണിക്കാനാണ് സ്ധ്യത. ഭാവിയിലെ ഇന്ത്യ’ എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ആര്‍എസ്എസ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മോഹന്‍ ഭാഗവതിനെ ചോദ്യം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേയ്ക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍എസ്എസിനെതിരെ നിരന്തരം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന രാഹുലിനെയും അവര്‍ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. കേരളത്തിലെത്തി പ്രളയക്കെടുതി നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 28, 29, തിയതികളിലായിരിക്കും രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.Kerala

Gulf


National

International