നവകേരള നിര്‍മിതിക്ക് പുതിയസംവിധാനം; തീരുമാനം 30ന്timely news image

പ്രളയത്തിനുശേഷമുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കാന്‍ ആലോചന. വന്‍സാമ്പത്തിക മുതല്‍മുടക്ക് വരുന്ന പദ്ധതികളും പുനരധിവാസവും സുതാര്യവും സമയബന്ധിതവുമായി നടത്തുന്നതിനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്.   മുഖ്യമന്ത്രിയാണ് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ഈ മാസം മുപ്പതിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. ഒരു വകുപ്പ് വേണോ നിലവിലുള്ള മിഷനുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സംവിധാനമാണോ എന്നതിലാണ് ഇനി തീരുമാനം എടുക്കേണ്ടത്. നിലവില്‍ ലൈഫ്, കേരള മിഷന്‍, ആര്‍ദ്രം പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു പദ്ധതികളെ ഒരു കുടക്കീഴില്‍ സംയോജിപ്പിച്ചുകൊണ്ട് "നവകേരള മിഷൻ' എന്ന പദ്ധതിക്കു രൂപം നല്കി അത് പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷിത പാര്‍പ്പിടത്തോടൊപ്പം ജീവനോപാധി മാർഗവും സാമൂഹ്യ സുരക്ഷയും അടിസ്ഥാന സേവനങ്ങളും ഒന്നിപ്പിക്കുന്ന സമഗ്രമായ പദ്ധതിയാണ് ലൈഫ്. സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദമാക്കുകയാണ് "ആര്‍ദ്രം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കുക, റഫറല്‍ സംവിധാനം ശക്തിപ്പെടുത്തുക, വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ തിരക്ക് ഒഴിവാക്കുക, വൈ ഫൈ സംവിധാനത്തോടെയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക, രോഗിയുടെ ആരോഗ്യ റിക്കോര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക പരിശോധനാ സമ്പ്രദായങ്ങള്‍ ഉറപ്പാക്കുക എന്നിവയും ആര്‍ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.  അതുപോലെ പ്രകൃതി സംരക്ഷഷണത്തിനുവേണ്ടിയുള്ള ഹരിത മിഷനുണ്ട്. ഇതിനു പുറമെ പൊതുമരമാത്ത്, വൈദ്യുതി , ജല കൃഷി വകുപ്പുകളുടെ ഏകോപനം കൂടിയാണ് വേണ്ടത്. ജില്ലാതലം മുതല്‍ ഇത് വേണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്‍റെ പുനര്‍നിർമാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. അധിക വിഭവസമാഹരണത്തിനുളള നടപടികളുടെ ഭാഗമായി സംസ്ഥാന ജിഎസ്ടി തുകയ്ക്കുമേല്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജിഎസ്‌ടി കൗണ്‍സിലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ ലോക ബാങ്ക് വായ്പു ഉള്‍പ്പടെ പല രീതിയലും ഫണ്ട് ഇതിനായി എത്തിയേക്കും മറ്റൊന്നിലേക്കും വഴിമാറി പോവാതെ നവകേരളത്തിന് മാത്രം ഉപയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. Kerala

Gulf


National

International