കുവൈറ്റില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; വര്‍ക്ക് പെര്‍മിറ്റ് വിതരണം,പുതുക്കല്‍ എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുtimely news image

കുവൈറ്റില്‍ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് വിതരണം, പുതുക്കല്‍ എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പുതുതായി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും നിലവിലെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതും നിര്‍ത്തിയേക്കും. ജനസംഖ്യാ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുള്ള അന്തരം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി അവിദഗ്ധ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം . ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ നടപടി . തൊഴില്‍ വിപണി ക്രമീകരണവും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട് . അറുപത് വയസിനു മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് പുതുതായി തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുകയോ നിലവില്‍ ഉള്ള തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. എന്നാല്‍ ചില പ്രത്യേക തൊഴില്‍ കാറ്റഗറികള്‍ക്കു പ്രായപരിധിയില്‍ ഇളവുണ്ടാകുമെന്നാണ് സൂചന . ആഭ്യന്തരമന്ത്രാലയം തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം മാനവ വിഭവ അതോറിറ്റി വാണിജ്യ മന്ത്രാലയം എന്നിവ ഏകോപിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം ജനസംഖ്യാസന്തുലനത്തിന്റെ ഭാഗമായുള്ള കുറെയേറെ പരിഷ്‌ക്കാരങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം . വിദേശ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച നിബന്ധനകള്‍ മാനവവിഭവ അതോറിറ്റി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു . അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമുണ്ടാക്കാനും ശ്രമിച്ചു വരികയാണെന്നു ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിദേശ തൊഴിലാളികളില്‍ 70 ശതമാനം മതിയായ യോഗ്യതകളില്ലാത്തവരാണെന്നു കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി വെളിപ്പെടുത്തിയിരുന്നു.Kerala

Gulf


National

International