വീണ്ടുമൊരു നോട്ട് അസാധുവാക്കൽ? 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് വെട്ടിച്ചുരുക്കിtimely news image

മുംബൈ: വീണ്ടുമൊരു നോട്ട് അസാധുക്കൽ പ്രഖ്യാപനം അണിയറയിൽ തയാറാകുകയാണോ? ഏറ്റവും ഉയർന്ന മൂല്യമുള്ള 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് വെട്ടിച്ചുരുക്കിയെന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട 2017-18 വാർഷിക റിപ്പോർ‌ട്ടിലാണ്, 2000 രൂപ നോട്ടിന്‍റെ അച്ചടി മുൻ വർഷത്തേക്കാൾ 95 ശതമാനം കുറവാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.  2017-18 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ നോട്ടിന്‍റെ അച്ചടി 15.1 കോടി എണ്ണം മാത്രമായിരുന്നു. അതായത് 30,200 കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിനായി വിപണിയിൽ പുതിയതായി ഇറക്കിയത്. എന്നാൽ 2016-17 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ 350 കോടി നോട്ടുകളാണ് റിസർവ് ബാങ്ക് അച്ചടിച്ചത്. അതിന്‍റെ മൂല്യം 7,00,000 ലക്ഷം കോടി രൂപയായിരുന്നു.  അതേസമയം, പുതിയ 500 രൂപ നോട്ടിന്‍റെ അച്ചടിയിൽ വർധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം (2017-18) 500 രൂപയുടെ 969.3 കോടി നോട്ടുകളാണ് അച്ചടിച്ചത്. ഇതിന്‍റെ മൂല്യം 4.84 ലക്ഷം കോടി രൂപയാണ്. 2016-17 സാമ്പത്തിക വർഷത്തിൽ 500ന്‍റെയും 2000ന്‍റെയും കൂടി 1695.7 കോടി നോട്ടുകളാണ് റിസർവ് ബാങ്ക് അച്ചടിച്ചത്. നിലവിൽ 18 ലക്ഷം കോടിയുടെ നോട്ടുകളാണ് വിപണിയിൽ വിനിമയത്തിനായുള്ളത്.Kerala

Gulf


National

International