ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കാം



timely news image

കാ​ഴ്ച​യു​ടെ ജാ​ല​ക​ങ്ങ​ളാ​ണു ക​ണ്ണു​ക​ൾ. മ​നു​ഷ്യ​ന്‍റെ എ​ല്ലാ വി​ചാ​ര​വി​കാ​ര​ങ്ങ​ളും ക​ണ്ണു​ക​ളി​ലും അ​ല​യ​ടി​ക്കു​ന്നു. വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട അ​വ​യ​വം കൂ​ടി​യാ​ണു ക​ണ്ണു​ക​ൾ. ചെ​റി​യൊ​രു അ​ശ്ര​ദ്ധ പോ​ലും കാ​ഴ്ച്ച​ശ​ക്തി​യെ ബാ​ധി​ച്ചേ​ക്കാം. അ​തു​കൊ​ണ്ടു ത​ന്നെ ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​ത്ര​യേ​റെ ആ​വ​ശ്യ​മാ​ണ്.  ഈ ​​അ​​ത്ഭു​​ത ​അ​വ​യ​വ​ത്തെ​ക്കു​​റി​ച്ചു കൂ​ടു​ത​ൽ മ​​ന​​സി​​ലാ​​ക്കാം. അ​​സ്ഥി​​കൊ​​ണ്ടു നി​​ർ​​മി​​ക്ക​​പ്പെ​​ട്ട ര​​ണ്ടു വൃ​​ത്താ​​കാ​​ര​​മാ​​യ കു​​ഴി​​ക​​ളാ​​ണ് ക​​ണ്ണു​​ക​​ളു​​ടെ സു​​ര​​ക്ഷി​​ത​​സ്ഥാ​​നം. നേ​​ത്ര കോ​​ട​​രം എ​​ന്നാ​ണി​ത് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. എ​​പ്പോ​​ഴും തു​​റ​​ക്കു​​ക​​യും അ​​ട​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്ന ക​​ണ്‍പോ​​ള​​ക​​ള്‍കൊ​​ണ്ട് ക​​ണ്ണു​​ക​​ളെ പൊ​​തി​​ഞ്ഞി​​രി​​ക്കു​​ന്നു. ക​​ണ്‍പോ​​ള​​ക​​ളു​​ടെ അ​​രി​​കു​​ക​​ളി​​ലു​​ള്ള രോ​​മ​​ങ്ങ​​ള്‍ (ക​​ണ്‍പീ​​ലി​​ക​​ൾ) അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ള്ള പൊ​​ടി​​ക​​ളും കു​​ഞ്ഞു​​പ്രാ​​ണി​​ക​​ളും ക​​ണ്ണി​​ലെ​​ത്താ​​തെ ത​​ട​​യു​​ന്നു. ക​​ണ്ണി​​ലെ​​ത്തി​​യാ​​ല്‍ ത​​ന്നെ അ​​തി​​നെ ക​​ഴു​​കി​​ക്ക​​ള​​യാ​​നു​​ള്ള ക​​ണ്ണു​​നീ​​ര്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള പ്ര​​ത്യേ​​ക സം​​വി​​ധാ​​ന​​വു​​മു​​ണ്ട്. ക​​ണ്ണു​​നീ​​ര്‍ ചെ​​റി​​യ അ​​ള​​വി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യി ഉ​​ണ്ടാ​​യി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു. അ​​വ ഇ​​ട​​യ്ക്കി​​ടെ ക​​ണ്ണി​​ല്‍ പു​​ര​​ട്ടാ​​നു​​ള്ള വി​​ദ്യ​​യാ​​ണു നി​​ര​​ന്ത​​ര​​മാ​​യ ക​​ണ്ണു​​ചി​​മ്മ​​ൽ. ത​​ല​​യി​​ല്‍നി​​ന്നും ഒ​​ഴു​​കി​​വ​​രു​​ന്ന ചൂ​​ടു​​ള്ള വി​​യ​​ര്‍പ്പു​​ക​​ണ​​ങ്ങ​​ളെ പു​​രി​​ക​​മാ​​കു​​ന്ന വ​​ര​​മ്പു​​ക​​ള്‍ വ​​ഴി​​തി​​രി​​ച്ചു​​വി​​ടു​​ന്നു. കാ​​ഴ്ച എ​​ന്ന അ​​ത്ഭു​​തം ഒ​​രു സാ​​ധാ​​ര​​ണ​​ക്യാ​​മ​​റ​​പോ​​ലെ എ​​ന്നാ​​ല്‍ അ​​തി​​നേ​​ക്കാ​​ള്‍ സ​​ങ്കീ​​ർ​​ണ​​മാ​​യ രീ​​തി​​യി​​ലാ​​ണ് ഓ​​രോ കാ​​ഴ്ച​​യും ക​​ണ്ണു​​ക​​ള്‍ ഒ​​പ്പി​​യെ​​ടു​​ക്കു​​ന്ന​​ത്. ന​​മ്മ​​ള്‍ ഒ​​രു പൂ​​വി​​നെ കാ​​ണു​​ക​​യാ​​ണെ​​ന്നു ക​​രു​​തു​​ക. പൂ​​വി​​ല്‍ത്ത​​ട്ടി പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന പ്ര​​കാ​​ശം ക​​ണ്ണി​​ന്‍റെ മു​​ന്‍ഭാ​​ഗ​​ത്തു​​ള്ള സ്ഫ​​ടി​​ക​​തു​​ല്യ​​മാ​​യ കോ​​ര്‍ണി​​യ എ​​ന്ന സ്ത​​രം ക​​ട​​ന്ന് മി​​ഴി​​പ​​ട​​ലം എ​​ന്ന ഐ​​റി​​സി​​ലെ​​ത്തു​​ന്നു. ഐ​​റി​​സി​​ന്‍റെ  മ​​ധ്യ​​ഭാ​​ഗ​​ത്ത് വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള ഒ​​രു ദ്വാ​​ര​​മു​​ണ്ട്. ഇ​​താ​​ണു കൃ​​ഷ്ണ​​മ​​ണി. ലെ​​ന്‍സി​​ലേ​​ക്കു​​ള്ള വാ​​തി​​ലാ​​ണ് ഐ​​റി​​സ്. ന​​ല്ല പ്ര​​കാ​​ശ​​മു​​ള്ള​​പ്പോ​​ള്‍ ഐ​​റി​​സ് ത​​ന്‍റെ യ​​വ​​നി​​ക വി​​ട​​ര്‍ത്തി ലെ​​ന്‍സി​​ലേ​​ക്കു​​ള്ള ദ്വാ​​രം ചെ​​റു​​താ​​ക്കു​​ന്നു. പ്ര​​കാ​​ശം കു​​റ​​വു​​ള്ള സ​​മ​​യ​​ത്തോ, യ​​വ​​നി​​ക ചു​​രു​​ക്കി ദ്വാ​​രം വ​​ലു​​താ​​ക്കി കൂ​​ടു​​ത​​ല്‍ പ്ര​​കാ​​ശ​​ത്തെ ക​​ട​​ത്തി​​വി​​ടു​​ന്നു. ന​​ല്ല പ്ര​​കാ​​ശ​​മു​​ള്ള മു​​റ്റ​​ത്തു​​നി​​ന്നു വെ​​ളി​​ച്ചം  കു​​റ​​ഞ്ഞ വീ​​ടി​​നു​​ള്ളി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​മ്പോ​​ള്‍ അ​​ൽ​​പ്പ​നേ​​രം കാ​​ഴ്ച മ​​ങ്ങാ​​നു​​ള്ള കാ​​ര​​ണം ഇ​​താ​​ണ്. ലെ​​ന്‍സി​​ലൂ​​ടെ ക​​ണ്ണി​​ന്‍റെ പി​​ന്നി​​ലു​​ള്ള റെ​​റ്റി​​ന എ​​ന്ന തി​​ര​​ശീ​​ല​​യി​​ല്‍ കൂ​​ടി​​ച്ചേ​​രു​​ന്ന പ്ര​​കാ​​ശ​​ര​​ശ്മി​​ക​​ള്‍ പൂ​​വി​​ന്‍റെ  ത​​ല​​തി​​രി​​ഞ്ഞ രൂ​​പ​​മാ​​ണ് ഇ​​വി​​ടെ ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. റെ​​റ്റി​​ന​​യി​​ലു​​ള്ള അ​​നേ​​ക​​ല​​ക്ഷം നാ​​ഡി​​ക​​ള്‍ ഇ​​തി​​നെ ത​​ല​​ച്ചോ​​റി​​ലെ​​ത്തി​​ക്കും. ത​​ല​​ച്ചോ​​റ് അ​​തി​​നെ വി​​ശ​​ക​​ല​​നം ചെ​​യ്ത് ശ​​രി​​യാ​​യ വ​​ലി​​പ്പ​​ത്തി​​ലും നി​​റ​​ത്തി​​ലും ന​​മ്മെ മ​​ന​​സി​​ലാ​​ക്കി​​ത്ത​​രു​​ന്നു. റെ​​റ്റി​​ന​​യി​​ല്‍ പ​​തി​​ക്കു​​ന്ന പ്ര​​തി​​ച്ഛാ​​യ വി​​ശ​​ക​​ല​​നം ചെ​​യ്യാ​​നാ​​യി ത​​ല​​ച്ചോ​​ര്‍ കാ​​ല്‍ സെ​​ക്ക​​ൻ​ഡോ​​ളം സ​​മ​​യം എ​​ടു​​ക്കു​​ന്നു​​ണ്ട​​ത്രേ. ക​​ണ്ണു​​ചി​​മ്മു​​മ്പോ​​ഴും അ​​ത് കാ​​ഴ്ച​​യ്ക്ക് ത​​ട​​സ​​മാ​​യി മാ​​റാ​​ത്ത​​തി​​നു​​ള്ള കാ​​ര​​ണം ഇ​​താ​​ണ്. ര​​ണ്ടു​​ക​​ണ്ണു​​ക​​ളി​​ലു​​മാ​​യി വ​​സ്തു​​ക്ക​​ളു​​ടെ ര​​ണ്ടു പ്ര​​തി​​ബിം​​ബ​​മു​​ണ്ടാ​​വു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​വ​​യെ കൂ​​ട്ടി​​ച്ചേ​​ര്‍ത്ത് ഒ​​ന്നാ​​യി അ​​നു​​ഭ​​വ​​പ്പെ​​ടു​​ത്തു​​ന്ന​​തും ത​​ല​​ച്ചോ​​ര്‍ ത​​ന്നെ​​യാ​​ണ്. ക​​ണ്ണ് ചി​മ്മാ​തെ അ​റി​യാം ഒ​​രാ​​ള്‍ ഒ​​രു മി​​നി​​ട്ടി​​ല്‍ പ​​തി​​നൊ​​ന്നു പ്രാ​​വ​​ശ്യ​​മെ​​ങ്കി​​ലും ക​​ണ്ണു​​ക​​ള്‍ ചി​​മ്മു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍ ന​​മ്മു​​ടെ കാ​​ഴ്ച​​യു​​ടെ തു​​ട​​ര്‍ച്ച​​യെ ഇ​​തു ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്നു​​മി​​ല്ല. ക​​ണ്ണു​​ചി​​മ്മു​​ന്ന​​തി​​ല്‍ പു​​രു​​ഷ​​ന്മാ​​രും  സ്ത്രീ​​ക​​ളും ത​മ്മി​ൽ അ​​ൽ​പ്പം വ്യ​​ത്യാ​​സ​​മു​​ണ്ട്. ര​​ണ്ടു ക​​ണ്ണു​​ചി​​മ്മ​​ലു​​ക​​ള്‍ക്കി​​ട​​യി​​ല്‍ ഉ​​ള്ള ഇ​​ട​​വേ​​ള പു​​രു​​ഷ​​ന്മാ​​രി​​ല്‍ 2.8 സെ​​ക്ക​​ൻ​ഡും സ്ത്രീ​​ക​​ളി​​ല്‍ 4 സെ​​ക്ക​​ൻ​ഡു​മാ​ണ്.  ക​​ണ്ണി​​ന്‍റെ ഭ​​ക്ഷ​​ണം പ​​ര​​മ്പ​​രാ​​ഗ​​ത ഭ​​ക്ഷ​​ണ​​രീ​​തി​​യി​​ല്‍ നി​​ന്നു​​ള്ള മാ​​റ്റം മ​​നു​​ഷ്യ​​ന്‍റെ കാ​​ഴ്ച​​ത്ത​​ക​​രാ​​റി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ടെ​​ന്ന് പ​​ഠ​​ന​​ങ്ങ​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. ച​​ക്ക, മാ​​ങ്ങ, വാ​​ഴ​​പ്പി​​ണ്ടി, വാ​​ഴ​​ക്കൂ​​മ്പ്, മ​​ത്ത​​യി​​ല, ചേ​​മ്പി​​ന്‍താ​​ൾ, മു​​രി​​ങ്ങ​​യി​​ല, ത​​ക​​ര​​യി​​ല, ത​​വി​​ടു​​ക​​ള​​യാ​​ത്ത അ​​രി വി​​വി​​ധ​​പ​​ഴ​​വ​​ര്‍ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം ക​​ണ്ണി​​ന്‍റെ ആ​​രോ​​ഗ്യം സം​​ര​​ക്ഷി​​ക്കു​​ന്ന ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളാ​​ണ്. ഒ​​രു​​ദി​​വ​​സം ഒ​​രു കാ​​ര​​റ്റ് പ​​ച്ച​​യ്ക്ക് ക​​ഴി​​ക്കു​​ന്ന​​ത് ക​​ണ്ണി​​ന്‍റെ കാ​​ഴ്ച കൂ​​ട്ടാ​​ന്‍ സ​​ഹാ​​യി​​ക്കും. ക​​ണ്ണി​​നു​​വേ​​ണ്ട  വി​​റ്റാ​​മി​​നു​​ക​​ള്‍ വി​​റ്റാ​​മി​​ന്‍ എ ​നി​​ശാ​​ന്ധ​​ത എ​​ന്ന രോ​​ഗ​​ത്തി​​നു കാ​​ര​​ണം വി​​റ്റാ​​മി​​ന്‍ എ​​യു​​ടെ കു​​റ​​വാ​​ണ്. പാ​​ല്‍, വെ​​ണ്ണ, നെ​​യ്യ്, മാം​​സം, മു​​ട്ട​​യു​​ടെ മ​​ഞ്ഞ​​ക്കു​​രു, മ​​ഞ്ഞ​​നി​​റ​​മു​​ള്ള പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും ഇ​​ല​​ക്ക​​റി​​ക​​ള്‍ എ​​ന്നി​​വ​​യി​​ലെ​​ല്ലാം വി​​റ്റ​​മി​​ല്‍ എ ​​ധാ​​രാ​​ള​​മു​​ണ്ട്. വി​​റ്റാ​​മി​​ന്‍ സി ​തി​​മി​​ര​​ത്തി​​ല്‍നി​​ന്നു ഗ്ലോ​​ക്കോ​​മ​​യി​​ല്‍ ക​​ണ്ണി​​നെ ര​​ക്ഷി​​ക്കാ​​ന്‍ വി​​റ്റ​​മി​​ന്‍ സി ​​പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു. ഒ​​രു ദി​​വ​​സം 40 മി.​​ഗ്രാം വി​​റ്റ​​മി​​ന്‍ സി ​​ന​​മു​​ക്ക് ആ​​വ​​ശ്യ​​മാ​​ണ്. നെ​​ല്ലി​​ക്ക, നാ​​ര​​ങ്ങ, ത​​ക്കാ​​ളി, പേ​​ര​​യ്ക്ക, കാ​​ബേ​​ജ്, ചീ​​ര, മു​​രി​​ങ്ങ​​യി​​ല, പു​​ളി​​ര​​സ​​മു​​ള്ള പ​​ഴ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യി​​ല്‍ ധാ​​രാ​​ളം വി​​റ്റ​​മി​​ന്‍ സി ​​ഉ​​ണ്ട്. വി​​റ്റാ​​മി​​ന്‍ ഇ ​തി​​മി​​ര​​ത്തി​​ല്‍നി​​ന്നു മാ​​കു​​ല​​ര്‍ ഡി ​​ജ​​ന​​റേ​​ഷ​​നി​​ല്‍നി​​ന്നും ക​​ണ്ണി​​നെ സം​​ര​​ക്ഷി​​ക്കു​​ന്ന മ​​റ്റൊ​​രു വി​​റ്റ​​മി​​നാ​​ണ് വി​​റ്റ​​മി​​ന്‍ ഇ. ​​പ​​ച്ച​​നി​​റ​​മു​​ള്ള ഇ​​ല​​ക്ക​​റി​​ക​​ളി​​ലും അ​​ണ്ടി​​പ്പ​​രി​​പ്പു​​ക​​ളി​​ലും സ​​സ്യ​​എ​​ണ്ണ​​ക​​ളി​​ലും ഇ​​ത് ധാ​​രാ​​ള​​മു​​ണ്ട്. ഒ​​മേ​​ഗ 3 ഫാ​​റ്റി ആ​​സി​​ഡു​​ക​​ള്‍ ഒ​​മേ​​ഗ 3 ഫാ​​റ്റി ആ​​സി​​ഡ് അ​​ഥ​​വാ കൊ​​ഴു​​പ്പ് ക​​ണ്ണി​​ന്‍റെ വ​​ര​​ള്‍ച്ച കു​​റ​​യ്ക്കു​​ന്നു. മ​​ത്തി, അ​​യി​​ല തു​​ട​​ങ്ങി​​യ മ​​ത്‌​​സ്യ​​ങ്ങ​​ളി​​ല്‍ ഇ​​ത് ധാ​​രാ​​ളം അ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. സെ​​ലി​​നി​​യ​​വും സി​​ങ്കും ധാ​​തു​​ല​​വ​​ണ​​ങ്ങ​​ളാ​​യ സെ​​ലി​​നി​​ത്തി​​ന്‍റെ​​യും സി​​ങ്കി​​ന്‍റെ​​യും കു​​റ​​വും കാ​​ഴ്ച​​ക്കു​​റ​​വി​​നു കാ​​ര​​ണ​​മാ​​കും. മ​​ത്സ്യം, മു​​ട്ട, നി​​ല​​ക്ക​​ട​​ല, ക​​ക്ക, ക​​ല്ലു​​മ്മ​​ക്കാ​​യ, ചെ​​മ്മീ​​ൻ, കൊ​​ഞ്ച് എ​​ന്നി​​വ​​യി​​ല്‍ ഇ​​വ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.  രാ​ത്രി​ക്കാ​ഴ്ച​യ്ക്ക് പി​ന്നി​ൽ ക​​ണ്ണി​​ന്‍റെ ദൃ​​ഷ്ടി​​പ​​ട​​ലം അ​​ഥ​​വാ റെ​​റ്റി​​ന​​യി​​ല്‍ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു പ്ര​​കാ​​ശ​​ഗ്രാ​​ഹി​​ക​​ളു​​ണ്ട്. ഇ​​വ ര​​ണ്ടു​​ത​​ര​​മു​​ണ്ട്. ഒ​​ന്ന് വ​​സ്തു​​ക്ക​​ളെ ക​​റു​​പ്പും വെ​​ളു​​പ്പു​​മാ​​യി കാ​​ണാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന റോ​​ഡു​​കോ​​ശ​​ങ്ങ​​ള്‍. മ​​ങ്ങി​​യ വെ​​ളി​​ച്ച​​ത്തി​​ലും ന​​മ്മെ കാ​​ണാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന​​ത് ഈ ​​റോ​​ഡു​​കോ​​ശ​​ങ്ങ​​ളാ​​ണ്. ര​​ണ്ടാ​​മ​​ത്തേ​തു കോ​​ണ്‍കോ​​ശ​​ങ്ങ​​ൾ. നി​​റ​​ങ്ങ​​ള്‍ കാ​​ണു​​ന്ന​​തി​​നും ന​​ല്ല പ്ര​​കാ​​ശ​​മു​​ള്ള​​പ്പോ​​ള്‍ കാ​​ണു​​ന്ന​​തി​​നും ന​​മ്മെ സ​​ഹാ​​യി​​ക്കു​​ന്ന​​തു കോ​​ണ്‍കോ​​ശ​​ങ്ങ​​ളാ​​ണ്. മൂ​​ങ്ങ​​യു​​ടെ  ദൃ​​ഷ്ടി​​പ​​ട​​ല​​ത്തി​​ല്‍ കോ​​ണ്‍കോ​​ശ​​ങ്ങ​​ളി​​ല്ല. ബ്ലാ​​ക്ക് ആ​​ന്‍ഡ് വൈ​​റ്റ് കാ​​ഴ്ച ന​​ല്‍കു​​ന്ന റോ​​ഡ് കോ​​ശ​​ങ്ങ​​ള്‍ മാ​​ത്ര​​മേ​​യു​​ള്ളൂ. ഇ​​വ​​യാ​​ക​​ട്ടെ മ​​നു​​ഷ്യ​​രു​​ടെ ക​​ണ്ണു​​ക​​ളി​​ലു​​ള്ള​​തി​​നേ​​ക്കാ​​ള്‍ വ​​ള​​രെ കൂ​​ടു​​ത​​ലു​​ണ്ടു​​താ​​നും. അ​​തു​​കൊ​​ണ്ടാ​​ണ് തീ​​വ്ര​​പ്ര​​കാ​​ശ​​മു​​ള്ള പ​​ക​​ല്‍സ​​മ​​യ​​ങ്ങ​​ളി​​ല്‍ മൂ​​ങ്ങ​​ക​​ള്‍ക്ക് കാ​​ഴ്ച കു​​റ​​വാ​​യി​​രി​​ക്കു​​ന്ന​​ത്. രാ​​ത്രി ന​​ന്നാ​​യി കാ​​ണു​​ക​​യും ചെ​​യ്യും. ചെ​​ങ്ക​​ണ്ണ് ക​​ണ്ണി​​ന്‍റെ വെ​​ള്ള​​യി​​ലും ക​​ണ്‍പോ​​ള​​ക​​ളു​​ടെ ഉ​​ള്ളി​​ലും വ​​ള​​രെ നേ​​ർ​​ത്തൊ​​രു പാ​​ട​​യു​​ണ്ട്. ക​​ണ്ണി​​നു സം​​ര​​ക്ഷ​​ണം ന​​ല്‍കു​​ന്ന ഈ ​​പാ​​ട​​യാ​​ണു ക​​ണ്‍ജൈ​​ൻ​​ടി​​വ. ക​​ൺ​​ജൈ​​ൻ​​ടി​​വ​​യി​​ലു​​ണ്ടാ​​കു​​ന്ന അ​​ണു​​ബാ​​ധ​​യാ​​ണു ചെ​​ങ്ക​​ണ്ണ്. ബാ​​ക്റ്റീ​​രി​​യ, വൈ​​റ​​സ് ബാ​​ധ​​മൂ​​ല​​വും അ​​ല​​ര്‍ജി​​കൊ​​ണ്ടും ചെ​​ങ്ക​​ണ്ണു​​വ​​രാം. ത​​രി​​മ​​ണ​​ല്‍ ക​​ണ്ണി​​ല്‍ വീ​​ണ​​തു​​പോ​​ലു​​ള്ള ത​​രി​​ത​​രി​​പ്പാ​​ണു ചെ​​ങ്ക​​ണ്ണി​​ന്‍റെ ആ​​ദ്യ​​ല​​ക്ഷ​​ണം. കു​​റ​​ച്ചു​​സ​​മ​​യ​​ങ്ങ​​ള്‍ക്ക​​കം ക​​ണ്ണു​​ക​​ള്‍ ചു​​വ​​ന്നു തു​​ടു​​ക്കും. അ​​ണു​​ബാ​​ധ​​യു​​ണ്ടാ​​യി​​ക്ക​​ഴി​​യു​​മ്പോ​​ള്‍ ന​​മ്മു​​ടെ പ്ര​​തി​​രോ​​ധ​​സം​​വി​​ധാ​​നം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​കു​​ന്ന അ​​മി​​ത​​ര​​ക്ത​​പ്ര​​വാ​​ഹ​​മാ​​ണു ക​​ണ്ണ് ചു​​വ​​ക്കാ​​ന്‍ കാ​​ര​​ണം. ക​​ണ്ണു​​നീ​​ര്‍പ്ര​​വാ​​ഹം, ക​​ണ്ണി​​ല്‍ പീ​​ള​​കെ​​ട്ടു​​ക, ക​​ണ്‍പോ​​ള ചു​​വ​​ന്നു​​തു​​ട​​ക്കു​​ക എ​​ന്നീ ല​​ക്ഷ​​ണ​​ങ്ങ​​ളും പി​​ന്നീ​​ടു​​ണ്ടാ​​കും. ക​​ണ്ണി​​ലെ ത​​രി​​പ്പ് കാ​​ര​​ണം അ​​റി​​യാ​​തെ തി​​രു​​മ്മു​​ന്ന​​തു കൃ​​ഷ്ണ​​മ​​ണി​​യി​​ല്‍ ചെ​​റി​​യ പോ​​റ​​ലു​​ണ്ടാ​​കാ​​നും അ​​വി​​ടെ അ​​ണു​​ബാ​​ധ​​യ്ക്കും കാ​​ര​​ണ​​മാ​​കു​​ന്നു.     ഡോ​​ക്റ്റ​​റെ കാ​​ണി​​ച്ച ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് തു​​ള്ളി​​മ​​രു​​ന്നു​​ക​​ള്‍ ക​​ണ്ണി​​ലൊ​​ഴി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ദി​​വ​​സ​​വും ഇ​​ട​​വി​​ട്ട് 6-8 ത​​വ​​ണ​​യെ​​ങ്കി​​ലും ക​​ണ്ണ് ശു​​ദ്ധ​​മാ​​യ പ​​ച്ച​​വെ​​ള്ള​​ത്തി​​ല്‍ ക​​ഴു​​ക​​ണം. ഇ​​ത് രോ​​ഗം പെ​​ട്ടെ​​ന്ന് കു​​റ​​യാ​​ന്‍ സ​​ഹാ​​യി​​ക്കും. ക​​ണ്ണി​​ല്‍ പീ​​ള അ​​ടി​​ഞ്ഞി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ ശു​​ദ്ധ​​ജ​​ല​​ത്തി​​ല്‍ തു​​ണി​​മു​​ക്കി സാ​​വ​​ധാ​​നം തു​​ട​​ച്ച് പീ​​ള ശ​​ല്യം അ​​ക​​റ്റാം. ചെ​​ങ്ക​​ണ്ണു​​ള്ള​​വ​​ര്‍ കൂ​​ളി​​ങ് ഗ്ലാ​​സ് വ​​യ്ക്കു​​ന്ന​​തു ക​​ണ്ണി​​ന്‍റെ അ​​സ്വ​​സ്ഥ​​ത​​ക​​ള്‍ കു​​റ​​യ്ക്കാ​​നും പൊ​​ടി ഏ​​ശാ​​തെ സൂ​​ക്ഷി​​ക്കാ​​നും ന​​ല്ല​​താ​​ണ്. ചെ​​ങ്ക​​ണ്ണ് വ​​രാ​​തെ  സൂ​​ക്ഷി​​ക്കാ​​ന്‍ കൈ​​ക​​ള്‍ ഇ​​ട​​യ്ക്കി​​ടെ ന​​ന്നാ​​യി ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കു​​ക. ഓ​​രോ മ​​ണി​​ക്കൂ​​റി​​ലും ക​​ണ്ണു​​ക​​ള്‍ ശു​​ദ്ധ ജ​ല​​ത്തി​​ല്‍ ന​​ന്നാ​​യി ക​​ഴു​​കു​​ക. രോ​​ഗി​​യു​​ടെ ട​​വ​​ൽ, തോ​​ര്‍ത്ത്, കി​​ട​​ക്ക​​വി​​രി തു​​ട​​ങ്ങി​​യ​​വ മ​​റ്റു​​ള്ള​​വ​​ര്‍ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്. യാ​​ത്ര​​യി​​ലും മ​​റ്റും കൈ ​​കൊ​​ണ്ട് ക​​ണ്ണു​​തി​​രു​​മ്മാ​​തി​​രി​​ക്കു​​ക. ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം ക​​ണ്ണി​​ലെ കൃ​​ഷ്ണ​​മ​​ണി​​പോ​​ലെ... എ​​ന്നാ​​ണ് ചൊ​​ല്ല്. ക​​ണ്ണി​​നു​​കൊ​​ടു​​ക്കേ​​ണ്ട പ്രാ​​ധാ​​ന്യ​​മാ​​ണ് ഈ ​​ചൊ​​ല്ല് ന​​മ്മെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത്. അ​​ൽ​​പ്പം ശ്ര​​ദ്ധ ന​​ല്‍കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ക​​ണ്ണി​​ന്‍റെ ആ​​രോ​​ഗ്യം എ​​ന്നെ​​ന്നും  നി​​ല​​നി​​ര്‍ത്താം.ഉ​​റ​​ങ്ങാ​​ന്‍ പോ​​കു​​ന്ന​​തി​​നു​ മു​​ൻ​പും ഉ​​റ​​ങ്ങി​​യെ​​ണീ​​റ്റ​​തി​​നു​​ശേ​​ഷ​​വും ക​​ണ്ണു​​ക​​ള്‍ ത​​ണു​​ത്ത​​വെ​​ള്ള​​ത്തി​​ല്‍ ക​​ഴു​​കു​​ക. വാ​​യ്ക്ക​​ക​​ത്ത് വെ​​ള്ളം നി​​റ​​ച്ചു​  വ​ച്ച​ശേ​​ഷം ക​​ണ്ണു​​ക​​ള്‍ ത​​ണു​​ത്ത വെ​​ള്ള​​ത്തി​​ല്‍ ക​​ഴു​​കു​​ന്ന​​തു ക​​ണ്ണു​​ക​​ള്‍ക്ക് ഊ​​ര്‍ജ​​സ്വ​​ല​​ത ന​​ല്‍കും. ക​​ണ്ണി​​ല്‍ ക​​ര​​ടു​​പോ​​യാ​​ല്‍ വൃ​​ത്തി​​യു​​ള്ള ന​​ന​​ഞ്ഞ തു​​ണി​​കൊ​​ണ്ടോ കോ​​ട്ട​​ണ്‍ കൊ​​ണ്ടോ ഒ​​പ്പി​​യെ​​ടു​​ക്കു​​ക. ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും ക​​ണ്ണു തി​​രു​​മ്മ​​രു​​ത്. കം​​പ്യൂ​​ട്ട​​റി​​ലും ടെ​​ലി​​വി​​ഷ​​നി​​ലും ഏ​​റെ​​നേ​​രം നോ​​ക്കി​​യി​​രി​​ക്കു​​മ്പോ​​ള്‍ ക​​ണ്ണു​​ക​​ള്‍ ചി​​മ്മു​​ന്ന​​തി​​ന്‍റെ വേ​​ഗം കു​​റ​​യും. ഇ​​തു ക​​ണ്ണു​​ക​​ളി​​ല്‍ വ​​ര​​ള്‍ച്ച​​യു​​ണ്ടാ​​ക്കും. ക​​ണ്ണി​​ന് ഏ​​റ്റ​​വും പ്രി​​യ​​പ്പെ​​ട്ട നി​​റ​​മാ​​ണു പ​​ച്ച. തി​​ര​​ക്കി​​ട്ട ജോ​​ലി​​ക്കി​​ട​​യി​​ലും വാ​​യ​​ന​​യ്ക്കി​​ട​​യി​​ലും അ​​ൽ​​പ്പ സ​​മ​​യം ദൂ​​രെ​​യു​​ള്ള പ​​ച്ച​​പ്പി​​ലേ​​ക്കു നോ​​ക്കു​​ന്ന​​തും ക​​ണ്ണി​​നു കു​​ളി​​ര്‍മ ന​​ല്‍കും. കാ​​ല്‍പ്പാ​​ദ​​ങ്ങ​​ള്‍ ത​​ണു​​ത്ത വെ​​ള്ള​​ത്തി​​ല്‍ ക​​ഴു​​കു​​ന്ന​​ത് ക​​ണ്ണു​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​നു ന​​ല്ല​​താ​​ണ്.ആ​​ഴ്ച​​യി​​ല്‍ മൂ​​ന്നു​​ദി​​വ​​സ​​മെ​​ങ്കി​​ലും ഇ​​ല​​ക്ക​​റി​​ക​​ള്‍ ശീ​​ല​​മാ​​ക്കു​​ക. ക​​ണ്ണ​​ട ധ​​രി​​ക്കു​​മ്പോ​​ള്‍ ഒ​​രു മ​​ണി​​ക്കൂ​​ര്‍ കൂ​​ടു​​മ്പോ​​ഴെ​​ങ്കി​​ലും ക​​ണ്ണ​​ട​​യൂ​​രി ര​​ണ്ടു​​മൂ​​ന്നു മി​​നി​​റ്റ് ക​​ണ്ണ​​ട​​ച്ചി​​രു​​ന്നു ക​​ണ്ണി​​നു വി​​ശ്ര​​മം ന​​ല്‍കു​​ക. മ​​റ്റു​​ള്ള​​വ​​രു​​ടെ ക​​ണ്ണ​​ട​​യോ കോ​​ണ്‍ടാ​​ക്റ്റ് ലെ​​ന്‍സോ ഉ​​പ​​യോ​​ഗി​ക്ക​​രു​​ത്. ശ​​ക്തി​​യു​​ള്ള പ്ര​​കാ​​ശം ക​​ണ്ണി​​ല​​ടി​​ക്കാ​​തെ നോ​​ക്ക​​ണം. വാ​​യി​​ക്കു​​മ്പോ​​ള്‍ ഇ​​ട​​തു​​വ​​ശ​​ത്തു​ നി​​ന്നു​​ള്ള പ്ര​​കാ​​ശ​​മാ​​ണു ന​​ല്ല​​ത്. മ​​ന​​സ് ശു​​ദ്ധ​​മാ​​ക്കാ​​നും ക​​ണ്ണി​​ല്‍ പൊ​​ടി​​വീ​​ഴു​​മ്പോ​​ഴോ അ​​ണു​​ബാ​​ധ ഉ​​ണ്ടാ​​വു​​മ്പോ​​ഴോ മാ​​ത്ര​​മ​​ല്ല, സ​​ങ്ക​​ടം, സ​​ന്തോ​​ഷം മു​​ത​​ലാ​​യ വൈ​​കാ​​രി​​ക മാ​​റ്റ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​മ്പോ​​ഴും ക​​ണ്ണു​​നീ​​ര്‍ കൂ​​ടു​​ത​​ലാ​​യി ഉ​​ണ്ടാ​​കു​​ന്നു. സ​​ങ്ക​​ട​​വും സ​​ന്തോ​​ഷ​​വും വ​​രു​​മ്പോ​​ള്‍ ക​​ണ്ണു​​നി​​റ​​യു​​ന്ന​​തി​​ന്‍റെ ര​​ഹ​​സ്യം ഇ​​തു​​വ​​രെ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും മ​​റ്റ​​വ​​സ​​ര​​ങ്ങ​​ളി​​ല്‍ ക​​ണ്ണി​​ലു​​ള്ള പൊ​​ടി​​യെ​​യും രോ​​ഗാ​​ണു​​ക്ക​​ളെ​​യും ക​​ഴു​​കി​​ക്ക​​ള​​യാ​​നാ​​ണ് ക​​ണ്ണു​​നീ​​ര്‍ കൂ​​ടു​​ത​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ക​​ണ്ണു​​നീ​​രി​​ലു​​ള്ള ലൈ​​സോ​​സൈം വീ​​ര്യം കു​​റ​​ഞ്ഞ ഒ​​രു അ​​ണു​​നാ​​ശി​​നി​​യാ​​ണ്. മ​​ന​​സി​​ലെ ദുഃ​​ഖ​​ങ്ങ​​ളെ​ ക​​ഴു​​കി ശു​​ദ്ധ​​മാ​​ക്കാ​​ന്‍ ക​​ണ്ണു​​നീ​​രി​​ന് ക​​ഴി​​വു​​ണ്ടെ​​ന്നാ​​ണ് ന​​മ്മു​​ടെ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ തെ​​ളി​​വു​​ന​​ല്‍കു​​ന്ന​​ത്. ക​​ണ്ണു​​നീ​​രി​​ന്‍റെ ക​​ഥ ക​​ണ്ണി​​നു മു​​ക​​ളി​​ല്‍ നെ​​റ്റി​​യു​ടെ എ​​ല്ലി​​നു താ​​ഴെ​​യാ​​യാ​​ണു ക​​ണ്ണു​​നീ​​ര്‍ഗ്ര​​ന്ഥി​​യു​​ടെ സ്ഥാ​​നം. ഓ​​രോ ഗ്ര​​ന്ഥി​​യി​​ല്‍നി​​ന്നും ഒ​​രു ഡ​​സേ​​നോ​​ളം ചാ​​ലു​​ക​​ള്‍ ക​​ണ്ണി​​ലേ​​ക്കും ക​​ണ്‍പോ​​ള​​യി​​ലേ​​ക്കും തു​​റ​​ക്കു​​ന്നു. ക​​ണ്ണി​​ലെ​​ത്തു​​ന്ന ക​​ണ്ണു​​നീ​​ര്‍ ക​​ണ്ണി​​ന്‍റെ ഉ​​ള്ളി​​ലെ മൂ​​ല​​യി​​ലു​​ള്ള ചെ​​റു​​ദ്വാ​​രം വ​​ഴി മൂ​​ക്കി​​ലേ​​ക്കാ​​ണു യാ​​ത്ര. പ​​ക്ഷേ ക​​ണ്ണു​​നീ​​ര്‍ കൂ​​ടു​​ത​​ലു​​ണ്ടാ​​വു​​മ്പോ​​ള്‍ മു​​ഴു​​വ​​നും ഈ ​​ചെ​​റു​​ദ്വാ​​ര​​ത്തി​​ലൂ​​ടെ പോ​​വി​​ല്ല. ക​​ണ്ണു​​നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞ് ഒ​​ഴു​​കു​​ന്നു. മൂ​​ക്കി​​ലേ​​ക്ക് പോ​​കു​​ന്ന ക​​ണ്ണു​​നീ​​രി​​ന്‍റെ  അ​​ള​​വും കൂ​​ടും. ക​​ര​​യു​​മ്പോ​​ള്‍ മൂ​​ക്കു​​കൂ​​ടെ​​ക്കൂ​​ടെ ചീ​​റ്റേ​​ണ്ടി​​വ​​രു​​ന്ന​​തി​​ന്‍റെ ര​​ഹ​​സ്യം ഇ​താ​ണ്.



Kerala

Gulf


National

International