ആണവോര്‍ജ മേഖലകളിലെ അപകടങ്ങള്‍ ശാസ്ത്രീയമായി നേരിടാന്‍ അബുദബി പോലീസിന് പുതിയ വിഭാഗംtimely news image

ആണവദുരന്തങ്ങള്‍ നേരിടാന്‍ അബുദബി പോലീസ് പുതിയ വിഭാഗത്തിന് രൂപം നല്‍കി. ആണവോര്‍ജ മേഖലകളിലെ അപകടസാഹചര്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രത്യേക ഉപകരണങ്ങളുമുള്‍പ്പെടുന്നതാണ് വിഭാഗം. അല്‍ ദഫ്‌റ പോലീസ് ഡയറക്ടറേറ്റിന് കീഴിലെ റുവൈസ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് പുതിയ സംവിധാനം. ആണവ സുരക്ഷാ പദ്ധതികള്‍, ആണവ അണുവികരണ അപകടങ്ങള്‍ മറികടക്കാനുള്ള സംവിധാനം, ഇവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കൃത്യമായ ഇടവേളകളില്‍ പങ്കുവെക്കാനുള്ള സംവിധാനം എന്നിവയുടെ നടത്തിപ്പ് പോലീസിന്റെ പുതിയ വിഭാഗത്തിന്റെ ചുമതലകളാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഇതിനായി പോലീസ് ഉപയോഗിക്കുകയെന്ന് പോലീസ് ക്രിമിനല്‍ സുരക്ഷാവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സുഹൈല്‍ റാഷിദി പറഞ്ഞു.Kerala

Gulf


National

International