ടീം മാറാന്‍ ഉദ്ദേശിക്കുന്നില്ല; റയലില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സൂപ്പര്‍താരംtimely news image

റയല്‍ മാഡ്രിഡില്‍ താന്‍ സന്തോഷവാനാണെന്നും നിലവില്‍ ടീം മാറാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച്. സീസണില്‍ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് താരം മാറിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ അഭിപ്രായവുമായി മോഡ്രിച്ച് തന്നെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം യുവേഫയുടെ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷമായിരുന്നു താരം മനസ് തുറന്നത്. ‘ഞാനിപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലാണുള്ളത്. ഞാന്‍ ഇവിടെ സന്തുഷ്ടനല്ല, മറിച്ച് അതീവ സന്തുഷ്ടനാണ്. താന്‍ ടീം മാറുന്നുവെന്ന വാര്‍ത്തകള്‍അടിസ്ഥാന രഹിതമാണ്. അങ്ങനെയൊന്ന് താന്‍പോലും ആലോചിച്ചിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇവിടെ എന്താണ് ചെഅതേ സമയം സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മൊഹമ്മദ് സല എന്നിവരെ പിന്നിലാക്കിയായിരുന്നു മോഡ്രിച്ച് മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. റഷ്യന്‍ ലോകകപ്പില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ നായകനായിരുന്ന മോഡ്രിച്ച്, മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ആദ്യ ക്രൊയേഷ്യന്‍ താരം കൂടിയാണ്.Kerala

Gulf


National

International