ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുംtimely news image

ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് രഞ്ജൻ ഗോഗോയുടെ പേര് ശുപാർശ ചെയ്‌‌‌തത്. അഭിപ്രായം ചോദിച്ചു കേന്ദ്രസർക്കാർ നൽകിയ കത്തിനാണ് ദീപക് മിശ്രയുടെ മറുപടി. രഞ്ജൻ ഗോഗോയിയുടെ പേര് നിർദേശിക്കാൻ ദീപക് മിശ്രയോട് നിയമമന്ത്രാലയം നിർദേശിച്ചിരുന്നു. ഒക്റ്റോബർ മൂന്നിന് ഗോഗോയ് സത്യപ്രതിജ്ഞ‌ ചെയ്യും. ഒക്റ്റോബർ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്.  ചീഫ് ജസ്റ്റിസിനെതിരേ വാർത്താസമ്മേളനം നടത്തിയ ജ‌ഡ്‌ജിമാരിൽ ഒരാളാണ് ഗോഗോയ്. ഇദ്ദേഹത്തിനാണ് സീനിയോറിറ്റി ക്രമത്തിൽ അടുത്ത ചീഫ് ജസ്റ്റി‌സ് ആകാനുള്ള യോഗ്യത. സുപ്രീംകോടതിയിൽ കീഴ്‌വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകൾ താരതമ്യേന ജൂനിയറായ ജ‌ഡ്‌ജിമാരുടെ ബെഞ്ചിനു നൽകുന്ന ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനെതിരേ ഗോഗോയ് ഉൾപ്പടെയുള്ള നാലു ജ‌ഡ്‌ജിമാർ രംഗത്തെത്തിയിരുന്നു.  അസം സ്വദേശിയായ ഗോഗോയ് 1954ലാണ് ജനിച്ചത്. 2001ൽ ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജിയായി. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്‌ജിയായി സേവനമനുഷ്ഠിച്ചു. 2011ൽ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്തവർഷം തന്നെ ഗോഗോയിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിച്ചു. 2019 നവംബർ 17ന് അദ്ദേഹം വിരമിക്കും.Kerala

Gulf


National

International