അമ്പത് കോടിയോളം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആമസോണിന്റെ പുതിയ നീക്കം; വെബ്‌സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നുtimely news image

ന്യൂയോര്‍ക്ക്: ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വാണിജ്യ കമ്പനിയായ ആമസോണിന്റെ പുതിയ നീക്കം. ആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ആമസോണ്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിലേക്ക് കൂടി വെബ്‌സൈറ്റ് അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍പ്പേര്‍ക്ക് ഉപയോഗിക്കാനും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് ആമസോണ്‍ വിലയിരുത്തുന്നു. ഇന്റര്‍നെറ്റ് ഉപയോഗം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് ഫ്‌ളിപ്പ്കാര്‍ട്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ആമസോണ്‍. ഹിന്ദി വെബ്‌സൈറ്റ് വിജയിക്കുകയാണെങ്കില്‍ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്‌സൈറ്റ് തയ്യാറാക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.Kerala

Gulf


National

International