ഇക്കാര്യത്തില്‍ ആശങ്ക വേണ്ട; ഇന്ത്യയോട് എബി ഡി എങ്ങനെ നോ പറയും? പ്രതികരണവുമായി ടീം.timely news image

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ എബി ഡി വില്ലിയേഴ്‌സ് എത്തുമെന്ന് ബാംഗ്ലൂര്‍. ഐപിഎല്ലില്‍ കളിക്കാന്‍ എത്തുമെന്ന് താരം തന്നെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ടീം ഉടമകള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ‘ ഡി വില്ലിയേഴ്‌സ് ടീമിനൊപ്പമുണ്ടാകും, അക്കാര്യത്തില്‍ ആശങ്ക വേണ്ട. നേരത്തെയും ഇത് സംബന്ധിച്ച് ടീം വ്യക്തത നല്‍കിയതാണ് ‘ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല പറഞ്ഞു. ഐപിഎല്ലിന് പുറമേ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ലീഗിലും താരം കളിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. മാസങ്ങള്‍ക്ക് മുമ്പാണ് ലോക ക്രിക്കറ്റിലെ മിസ്റ്റര്‍ 360 അപ്രതീക്ഷിതമായി താന്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ക്രിക്കറ്റ് ആരാധകരില്‍ പലരും ഇപ്പോഴും ആ പ്രഖ്യാപനത്തില്‍ നിന്നും പുറത്ത് വന്നിട്ടില്ല. പലര്‍ക്കും അത് വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്ന താരമാണ് ഡി വില്ലിയേഴ്‌സ്. തന്റെ കരിയര്‍ ഇത്ര പെട്ടെന്ന് ഒരു വിടവാങ്ങലിന് പോലും നില്‍ക്കാതെ അദ്ദേഹം അവസാനിപ്പിച്ചത് പലരും ഞെട്ടലോടെയാണ് കേട്ടത്. വരുന്ന സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി ടീമിനെ പൊളിച്ച് പണിയുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് നേരത്തെ പരിശീലകനായിരുന്ന ഡാനിയല്‍ വെട്ടോറിയെ മാറ്റി ഗാരി കിര്‍സ്റ്റണെ മുഖ്യ പരിശീലകനായി നിയമിച്ചത്. ആശിഷ് നെഹ്‌റയെ ടീമിന്റെ പ്രധാന ബോളിങ് പരിശീലകനാക്കാനാണ് ബാംഗ്ലൂര്‍ നീക്കമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്‌റ കഴിഞ്ഞ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ മെന്ററായി സേവനം അനുഷ്ഠിച്ചിരുന്നു.Kerala

Gulf


National

International