രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന് തെലങ്കാന മുഖ്യമന്ത്രി; തെലങ്കാനയിലെ എല്ലാ സീറ്റിലേക്കും തനിച്ച് മത്സരിക്കുമെന്നും കെ ചന്ദ്രശേഖര റാവു.timely news image

തെലങ്കാന നിയമസഭ പിരിച്ചു വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. രാഹുല്‍ ഗാന്ധിയെ രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്നാണ് ചന്ദ്രശേഖര റാവു വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്യുന്നതും കണ്ണിറുക്കി കാണിക്കുന്നതും രാജ്യം മുഴുവന്‍ കണ്ടു. രാഹുല്‍ ഗാന്ധി തെലങ്കാനയില്‍ എത്രത്തോളം കോണ്‍ഗ്രസ് പ്രചാരണത്തിനായി എത്തുന്നോ അത്രത്തോളം തങ്ങളുടെ വിജയം അനായാസമാകുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. എല്ലാ പാരമ്പര്യവും അനന്തരാവകാശമായി ലഭിച്ചയാളാണ് രാഹുല്‍ ഗാന്ധിയെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയുടെ അടിമയാകരുതെന്നാണ് തനിക്ക് തെലങ്കാനയിലെ ജനങ്ങളോട് പറയാനുള്ളതെന്നും തെലങ്കാനയുടെ തീരുമാനങ്ങള്‍ ഇവിടെ തന്നെ എടുക്കണമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാനയിലെ എല്ലാ സീറ്റിലേക്കും തനിച്ച് മത്സരിക്കുമെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം എടുത്തതിന് ശേഷം തെലങ്കാന ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചന്ദ്രശേഖര റാവു ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ തെലങ്കാനയിലെ 105 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും ടിആര്‍എസ് പ്രഖ്യാപിച്ചു. രണ്ട് മന്ത്രിമാര്‍ ഒഴികെ നിലവിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.Kerala

Gulf


National

International