ഡോളറിനെതിരായ വിനിമയ നിരക്ക് 72 രൂപ പിന്നിട്ടു; കൈയുംകെട്ടി കേന്ദ്രവും റിസർവ് ബാങ്കുംtimely news image

മുംബൈ: യു.എസ്. ഡോളറിനെതിരായ വിനിമയ നിരക്ക് ചരിത്രത്തിൽ ആദ്യമായി 72 രൂപ പിന്നിട്ടു. ചൈന, കാനഡ ഉൾപ്പെടെയുള്ള വൻ സമ്പദ്‌ശക്തികളും അമെരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക ശക്തമായതാണ‌് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ കറൻസിയെ പ്രതികൂലമായി ബാധിച്ചത്. ഈരാജ്യങ്ങളിലെ വിദേശ നിക്ഷേപകർ പണം പിൻവലിച്ച് താരതമ്യേന സുരക്ഷിതമായ അമെരിക്കൻ വിപണിയിലേക്കും ഡോളറിലേക്കും മാറാൻ തുടങ്ങിയതാണ് ഡോളറിന്‍റെ കരുത്ത് വർധിപ്പിച്ചത്. വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ ഒരുവേള രൂപയുടെ മൂല്യം 72.11 എന്ന നില വരെ താഴ്ന്നിരുന്നു. അതേസമയം, രൂപയുടെ വിനിമയ നിരക്ക് സർവകാല റെക്കോഡിലേക്ക് ഇടിഞ്ഞെങ്കിലും വിപണിയിൽ ഡോളർ വിറ്റഴിക്കുന്നതടക്കമുള്ള നടപടികൾക്കൊന്നും റിസർ‌വ് ബാങ്ക് തയാറായില്ല. രൂപയുടെ മൂല്യം ഇടിയുന്നതിനു പിന്നിൽ ആഭ്യന്തര ഘടകങ്ങൾ അല്ലാത്തതിനാൽ തത്കാലം ഇടപെടേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ മുമ്പത്തേക്കാൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കാൻ സാധിക്കുന്നതിനാൽ പ്രവാസികൾക്കിത് സന്തോഷ വാർത്തയാണ്. Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ