വീട്ടുടമ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധം; ഇന്ത്യക്കാരന്‍ യുഎഇയില്‍ അറസ്റ്റില്‍



timely news image

ദുബൈ: വീട്ടുടമസ്ഥന്‍ സ്ഥലത്തില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരിയും ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറും പിടിയില്‍. ഇവരെ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതിയില്‍ ഹാജരാക്കി. സ്‌പോണ്‍സറുടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റവും ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 32 വയസുള്ള ഫിലിപ്പൈന്‍ സ്വദേശിനിയും 30കാരനായ ഇന്ത്യക്കാരനുമാണ് കേസിലെ പ്രതികള്‍. ജൂണ്‍ 29നാണ് ഇരുവര്‍ക്കുമെതിരെ സ്‌പോണ്‍സര്‍ പരാതി നല്‍കിയത്. യുഎഇ സൈന്യത്തില്‍ നിന്ന് വിരമിച്ച 74 വയസുകാരന്റെ വീട്ടിലേക്ക് ആറ് മാസം മുന്‍പാണ് ജോലിക്കാരിയായി ഫിലിപ്പൈന്‍ സ്വദേശിനി എത്തിയത്. ഇവര്‍ മറ്റൊരു പുരുഷനോടൊപ്പം തന്റെ വീട്ടില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെവന്ന് ചില ബന്ധുക്കളാണ് വീട്ടുടമസ്ഥനെ അറിയിച്ചത്. ഇതനുസരിച്ച് ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തന്റെ വീട്ടിലെ ലിവിങ് റൂമിലും ഹാളിലും വെച്ച് മറ്റൊരും ഫിലിപ്പൈനി യുവാവിനൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടു. തുടര്‍ന്ന് ഇയാള്‍ പോലീസിലറിയിക്കുകയായിരുന്നു. റാസല്‍ഖൈമ സ്വദേശിയായ വീട്ടുടമസ്ഥന്‍ എല്ലാ വെള്ളിയാഴ്ചയും കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകുമായിരുന്നു. ഈ സമയത്ത് ജോലിക്കാരിയെ വിശ്വസിച്ചായിരുന്നു താന്‍ വീട് ഏല്‍പ്പിച്ചുപോയതെന്നും അത് അവര്‍ ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചു. യുവതിയുടെ നീക്കങ്ങള്‍ മനസിലായപ്പോള്‍ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും ഇതില്‍ കാര്യങ്ങളെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവര്‍ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ക്ക് വില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇയാള്‍ക്ക് വില്ലയ്ക്ക് അകത്ത് കയറേണ്ട ആവശ്യമില്ലെന്നും സ്‌പോണ്‍സര്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് വീട്ടുജോലിക്കാരിയുമായി സംസാരിച്ചുവെന്ന് സ്‌പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വില്ലയ്ക്കുള്ളില്‍ മറ്റു പുരുഷന്‍മാരെ കൊണ്ടുവന്നിരുന്നുവെന്നു തന്നോടും ഭാര്യയോടും ഫിലിപ്പിന്‍ യുവതി സമ്മതിച്ചുവെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. ഞങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ വീട്ടുജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടേയും രണ്ടു പുരുഷന്‍മാരുടെയും ഒപ്പം ദുബായിലെ മാളുകളിലും മറ്റും കറങ്ങാന്‍ പോയിരുന്നുവെന്നും യുവതി സമ്മതിച്ചു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണുന്ന മോതിരം താന്‍ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്‌പോണ്‍സര്‍ ജൂലൈ രണ്ടിന് അല്‍ ഖാസിസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഫിലിപ്പിന്‍ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബര്‍ 19ന് പരിഗണിക്കും.



Kerala

Gulf


National

International