യു ഡി എഫ്‌ ഹര്‍ത്താല്‍ സെപ്‌റ്റബര്‍ 10-ന്‌timely news image

പെട്രോള്‍, ഡിസല്‍ വിലവര്‍ദ്ധവനവിനെതിരെ സെപ്‌റ്റബര്‍ 10-ാം തീയതി തിങ്കളാഴ്‌ച്ച രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 മണി വരെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും അറിയിച്ചു.പാല്‍, പത്രം, ആശുപത്രികള്‍, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാടനങ്ങളും, ഉത്സവങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി യു ഡി എഫ്‌ നേതാക്കള്‍ അറിയിച്ചു.ഹര്‍ത്താല്‍ വിളംബരം ചെയ്‌തുകൊണ്ട്‌  സെപ്‌റ്റംബര്‍ 9 ഞായര്‍ വൈകിട്ട്‌ 5 മണിക്ക്‌ യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മണ്‌ഡലങ്ങളിലും വിളംബര ജാഥകള്‍ നടക്കും.പൊതു ജനങ്ങള്‍ക്ക്‌ പരമാവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സമാധാനപൂര്‍ണമായി ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ യു ഡി എഫ്‌ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യു ഡി എഫ്‌ നേതാക്കള്‍ അറിയിച്ചു.Kerala

Gulf


National

International