സ്കൂൾ കലോത്സവം ഒഴിവാക്കിയാൽ നെഞ്ചു കലങ്ങുന്നത് കുട്ടികളുടേത് മാത്രമല്ല, ഇവരുടേയും കൂടിയാണ്timely news image

പാലാ: സ്കൂൾ യുവജനോത്സവം ഒഴിവാക്കുമ്പോൾ കണ്ണു നിറയുന്നത് കൊച്ചു പ്രതിഭകളുടേത് മാത്രമല്ല, കലാരംഗം ജീവിതോപാധി ആക്കിയ മുതിർന്ന പ്രതിഭകളുടേതു കൂടിയാണ്. മഹാപ്രളയത്തിനു ശേഷം തകർന്നടിഞ്ഞ കേരളത്തെ കൈ പിടിച്ചുയർത്താനായി എല്ലാ ആഘോഷ പരിപാടികളും കേരള ഗവൺമെന്‍റ് വേണ്ടെന്ന് വച്ചിരുന്നു. ഇക്കൂട്ടത്തിൽ ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ യുവജനോത്സവവും ഉൾപ്പെടുന്നുണ്ട്.കൊച്ചു കലാകാരൻമാർ വർഷങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് ഉപജില്ല, റവന്യൂ ജില്ലകൾ കഴിഞ്ഞ് സംസ്ഥാനത്തിലെത്തുക. ഒരു പോയിന്‍റ് വ്യത്യാസത്തിൽ മാത്രം സംസ്ഥാന വേദിയിലെത്താനാവാത്ത കലാകാരന്മാർ തങ്ങളുടെ പ്രതീക്ഷകൾ വരും വർഷങ്ങളിലേക്ക് മാറ്റി വയ്ക്കും. ഇത്തവണ കലോത്സവം ഒഴിവാക്കപ്പെടുമ്പോൾ കുരുന്നു പ്രതിഭകൾക്കൊപ്പം തന്നെ കലാരംഗം വഴി ജീവിതം കഴിച്ചുകൂട്ടുന്ന മുതിർന്ന കലാകാരൻമാരുമുണ്ട്. വാദ്യോപകരണപരിശീലകർ, നൃത്ത പരിശീലകർ, ചമയ കലാകാരൻമാർ ചമയങ്ങൾ വാടകയ്ക്ക് നല്കുന്നവർ എന്നു വേണ്ട കർട്ടൻ, ലൈറ്റ് സൗണ്ട് സംവിധാനങ്ങൾ വാടകയ്ക്കു നല്കുന്നവർ വരെ ഇതിൽപ്പെടുന്നു. ഒരു നൃത്ത പരിശീലകന് വർഷങ്ങൾ നീണ്ട പരിശ്രമത്തിന് ഒടുവിലാവും ഒരു കുട്ടിയെ സ്റ്റേജിലെത്തിക്കാൻ കഴിയുക. മാസാമാസം ലഭിക്കുന്നതുച്ഛമായ തുകയേക്കാളേറെ ആ കുട്ടിയെ സ്റ്റേജിലെത്തിക്കുമ്പോൾ ലഭിക്കുന്ന നിർവൃതിയാണ് ആ കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ ദക്ഷിണ. ഇത് ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിലേക്ക് എത്തുമ്പോൾ ആ പരിശീലകനുണ്ടാവുന്ന സന്തോഷം ഒന്നു വേറെയാണ്. സ്കൂളുകൾ തോറും നടന്ന് ലഭിക്കുന്ന ചെറിയ തുകയാണ് ചില പരിശീലകരുടെ അന്നം. ഇത്തരത്തിൽനിരവധി പേരുടെ ജീവിതത്തിനു മേൽ കരിനിഴൽവീഴ്ത്തുകയാണ് ഈ തീരുമാനം. ഇതിനിടയിൽ ജില്ലാതലം മത്സരങ്ങൾ നടത്തുവാൻ ഇടയുണ്ടെന്നും കേൾക്കുന്നു. എന്തായാലും തങ്ങൾക്കുകിട്ടിയ സിദ്ധിയെ കുരുന്നുപ്രതിഭകളിലൂടെ സമൂഹത്തിനു മുന്നിൽ കാട്ടുവാനുളള കലാപരിശീലകരുടെ സ്വപ്നങ്ങളാണ് ഇവിടെ പൊലിഞ്ഞത്.Kerala

Gulf


National

International