ജലസ്രോതസുകള്‍ വറ്റിവരളുന്നത് അസാധാരണ പ്രതിഭാസമെന്ന് സര്‍ക്കാര്‍; ശാസ്ത്രീയ പഠനം നടത്തുംtimely news image

തിരുവനന്തപുരം: ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസമെന്ന് സര്‍ക്കാര്‍. ഉയര്‍ന്ന അതേ അളവിലോ കൂടുതലോ വെള്ളം വറ്റുന്നു. ശാസ്ത്രീയ പഠനം നടത്താനായി CWRDM യോട് നിര്‍ദേശിച്ചതായി മാത്യു ടി. തോമസ് പറഞ്ഞു. ജലം കുറയുന്ന അവസ്ഥ പഠിക്കുമെന്ന് CWRDM അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിഭാസം ശുഭസൂചനയല്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു. പ്രളയം ഉണ്ടായ ഇടങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജല അതോറിറ്റി സൗജന്യമായി കുടിവെള്ളം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം ഉപയോഗിച്ച് ജലവിതരണം നടത്തണം. ശബരിമലയിലെ കുടിവെള്ള സംവിധാനം മണ്ഡലകാലത്ത് മുമ്പ് ശരിയാകുമെന്ന് പ്രതീക്ഷ. കുന്നാര്‍ ഡാമും ജലവിതരണ പമ്പുകളും എല്ലാം തകരാറിലാണെന്ന് മന്ത്രി പറഞ്ഞു.Kerala

Gulf


National

International