കന്യാസ്ത്രീക്കെതിരായ പരാമർശം പിസി ജോർജ് കരുതിക്കൂട്ടി നടത്തിയതു തന്നെ‍യെന്ന് സൂചനtimely news image

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയിൽ പൂഞ്ഞാർ എംഎൽ‌എ പിസി ജോർജ് നടത്തിയ പരാമർശം കരുതിക്കൂട്ടി തന്നെയെന്ന് സൂചന. ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശ്വസ്തരായ ഫാദർ പീറ്റർ കാവുംപുറവും ഫാദർ മാത്യു കോയിക്കലും കഴിഞ്ഞ ദിവസം പിസി ജോർജിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്. ഇതിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് പിസി ജോർജ് കന്യാസ്ത്രീയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. അതിനിടെ, പിസി ജോർജ് നടത്തിയ വിവാദ പരാമർശത്തിന്‍റെ വീഡിയോ പരിശോധിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകി. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് നിർദ്ദേശം. പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമർശങ്ങൾ പരിശോധിച്ച ശേഷം സ്വമേധയാ കേസെടുക്കാനുള്ള സാധ്യതയാണ് പൊലീസ് പരിഗണിക്കുന്നത്. പിസി ജോർജിന്‍റെ പ്രസ്താവന ദേശീയ തലത്തിലും ചർച്ചാ വിഷയമായതിനു പിന്നാലെയാണ് ഡിജിപിയുടെ നടപടി. ''പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. തിരുവസ്ത്രത്തിന് ഇനി കന്യാസ്ത്രീ യോഗ്യയല്ലെന്നും'' ആയിരുന്നു പിസി ജോര്‍ജിന്‍റെ പ്രസ്താവന. ഇതിനെതിരേ നിയമസഭാ സ്പീക്കര്‍ക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജിന്‍റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽ നിന്നു കന്യാസ്ത്രീ പിന്‍മാറിയിരുന്നു.Kerala

Gulf


National

International