ഹർത്താലിനോട് സഹകരിക്കില്ല; കോൺഗ്രസ് ഹർത്താലിനെ തള്ളിപ്പറഞ്ഞ് വിഡി സതീശൻtimely news image

കൊച്ചി: തിങ്കളാഴ്‌ചത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റും പറവൂർ എംഎൽഎയുമായ വി.ഡി സതീശൻ. പ്രസ്‌താവനയുടെ പേരിൽ സം​ഘ​ട​ന ന​ട​പ​ടി​ക​ളു​ണ്ടാ​യാ​ല്‍ ഏ​റ്റു​വാ​ങ്ങാ​ന്‍ ത​യാ​റാ​ണ്. പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളെ എ​ങ്കി​ലും ഓ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തന്‍റെ പാര്‍ട്ടിയോ, ഏത് പാര്‍ട്ടി നടത്തിയാലും, താന്‍ എന്നും ഹര്‍ത്താലുകള്‍ക്ക് എതിരാണ്. കഴിഞ്ഞ 18 വർഷമായി താൻ ഹർത്താലുകളോട് സഹകരിക്കാറില്ലെന്നും  സതീശൻ കുട്ടിച്ചേർത്തു. ഭാ​ര​ത് ബ​ന്ദി​ല്‍​നി​ന്നു കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് മുസ്ലീം ലീഗ് നേതാവും, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വുമായ എം.​കെ. മു​നീ​റും കഴിഞ്ഞ ദിവസം അ​ഭി​പ്രാ​യ​പ്പെ​ട്ടിരുന്നു. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ല്‍​നി​ന്നു കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഹ​ര്‍​ത്താ​ല്‍.Kerala

Gulf


National

International