ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഒക്റ്റോബർ 31ന് മോദി അനാവരണം ചെയ്യുംtimely news image

ന‍്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയതെന്ന് ഗുജറാത്ത് സർക്കാർ അവകാശപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ഇന്ത‍്യയുടെ ആദ‍്യത്തെ ആഭ‍്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മവാർഷികമായ ഒക്റ്റോബർ 31നാണ് പ്രതിമ അനാവരണം ചെയ്യുക എന്ന് ഗുജറാത്ത് മുഖ‍്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.  182 മീറ്റർ ഉയരത്തിലുള്ള പ്രതിമ രാജ‍്യത്തിന്‍റെ ഐക‍്യവും അഖണ്ഡതയും വിളിച്ചോതുന്നതാവുമെന്നാണ് അദ്ദേഹം പറയുന്നത്. ഐക‍്യത്തിന്‍റെ പ്രതിമ എന്നാണ് ഗുജറാത്ത് സർക്കാർ പ്രതിമയെ വിശേഷിപ്പിക്കുന്നത്. 2013ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ‍്യമന്ത്രിയായിരുന്ന സമയത്ത് ബിജെപി രാജ‍്യത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ഇരുമ്പും മണ്ണും വെള്ളവും ശേഖരിച്ചിരുന്നുവെന്നും വിജയ് രൂപാനി പറഞ്ഞു.   Kerala

Gulf


National

International