രണ്ട് വൃക്കകളും തകരാറിലായ നിർധന യുവാവ് ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു.timely news image

തൊടുപുഴ ∙ രണ്ട് വൃക്കകളും തകരാറിലായ നിർധന യുവാവ് ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു.  തെക്കുംഭാഗം പുത്തൻപുരയ്ക്കൽ വാസുവിന്റെ മകൻ വിനോദ് (39) ആണ് സഹായം തേടന്നത്. രണ്ട് വൃക്കകളും പ്രവർത്തന രഹിതമാണെന്ന് അടുത്ത നാളിലാണു കണ്ടെത്തിയത്. കോലഞ്ചേരി മെഡിക്കൽ കോളജിലാണു ഇപ്പോൾ ചികിത്സ. ആഴ്ചയിൽ രണ്ട് ഡയാലിസിസ് ചെയ്യണം. ഇതിനായി വൻതുക ആവശ്യമാണ്. ഇനി വൃക്ക മാറ്റിവയ്ക്കൽ മാത്രമാണു മാർഗമെന്നു ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.    ഇതിനും ലക്ഷങ്ങൾ വേണം. ഹോട്ടൽ തൊഴിലാളിയായിരുന്ന വിനോദിന് ഇപ്പോൾ ജോലിക്കു പോകാൻ കഴിയുന്നില്ല. വിനോദിനെ ആശ്രയിച്ചു കഴിഞ്ഞ മാതാപിതാക്കളും ഭാര്യയും  മറ്റ് വരുമാന മാർഗമില്ലാതെ കഷ്ടപ്പെടുകയാണ്. പിതാവ് വാസു ലോട്ടറി വിറ്റു കൊണ്ടുവരുന്ന ചെറിയ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. ചികിത്സയ്ക്കു പണം കണ്ടെത്താനും ബുദ്ധിമുട്ടുകയാണ്. വിനോദിന്റെ പേരിൽ തൊടുപുഴ എസ്ബിഐ മെയിൻ ശാഖയിൽ അക്കൗണ്ട് തുറന്നു (നമ്പർ: 33052048685). ഐഎഫ്എസ്‌സി കോഡ്–എസ്ബിഐഎൻ0008674.Kerala

Gulf


National

International