ഹര്‍ത്താല്‍ ദിവസം ആദിവാസിക്കുടിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ച് രാജകുമാരി ഗവ വിഎച്ച്എസ്എസിലെ നാഷണല്‍ സര്‍വീസ് സ്‌കീം മാതൃകയായി.timely news image

ഹര്‍ത്താല്‍ ദിവസം ആദിവാസിക്കുടിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ച് രാജകുമാരി ഗവ വിഎച്ച്എസ്എസിലെ നാഷണല്‍ സര്‍വീസ് സ്‌കീം മാതൃകയായി. കാലവര്‍ഷക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ മഞ്ഞക്കുഴി ആദിവാസിക്കുടിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയും ആദിവാസി കുടുംബത്തിന്റെ വീടിന് മുകളിലേക്ക് വീണ മണ്ണു നീക്കിയുമാണ് വിദ്യാര്‍ത്ഥികള്‍ ഹര്‍ത്താല്‍ ദിനം പ്രവര്‍ത്തിദിനമാക്കിയത്. കാലവര്‍ഷക്കെടുതികള്‍ക്ക് ശേഷം ഞായറാഴ്ച്ചയുള്‍പ്പെടെയുള്ള അവധിദിനങ്ങള്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ മഞ്ഞക്കുഴി, ബിഡിവിഷന്‍ മേഖലകളില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന് ആറ് വീടുകള്‍ വാസയോഗ്യമാക്കി നല്‍കുകയും വെള്ളംകയറി നശിച്ച പൊതുകിണര്‍ വൃത്തിയാക്കി നല്‍കുകയും ചെയ്തിരുന്നു.  ഹര്‍ത്താല്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മഞ്ഞക്കുഴി ആദിവാസിക്കുടിയിലെത്തി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കുകയും മണ്ണിടിഞ്ഞ് വീണ മുത്തുവിന്റെ വീട് വൃത്തിയാക്കി നല്‍കുകയും ചെയ്തു. രാവിലെ തന്നെ ആദിവാസിക്കുടിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ വൈകുന്നേരം വരെയും മഞ്ഞക്കുഴിക്കുടിയില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പ്രിന്‍സിപ്പല്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.എം.റീന, പിടിഎ പ്രസിഡന്റ് കെ.ജി.ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Kerala

Gulf


National

International