ജോര്‍ജിന്റെ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത് : കെ.മുരളീധരന്‍timely news image

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. മറ്റുള്ളവരെ കുറ്റം പറയലല്ല ജനപ്രതിനിധികളുടെ ജോലിയെന്നും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എം.എല്‍.എമാര്‍ക്ക് അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും പരിശുദ്ധരാക്കാനും നില്‍ക്കേണ്ടതില്ലെന്നും പരാതിയുണ്ടെങ്കില്‍ നിയമവ്യവസ്ഥയെ സമീപിക്കുകയാണ് വേണ്ടതെന്നും മുരളി വ്യക്തമാക്കി.Kerala

Gulf


National

International