ദൃശ്യഭംഗിയോടെ ഐഎസ്എല്‍; ഇത്തവണ കൂടുതല്‍ ചാനലുകളില്‍ സംപ്രേഷണംtimely news image

ഐഎസ്എല്‍ അഞ്ചാം സീസണ് പന്തുതട്ടാന്‍ ദിവസങ്ങള്‍ എണ്ണികാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പിന് വിരാമമിടാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഐഎസ്എല്ലിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരാധകര്‍ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വ്യത്യസ്തതകളുമായാണ് ഐഎസ്എല്‍ ഇത്തവണ പ്രേക്ഷകരിലെത്തുന്നത്. ആദ്യ നാല് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി അഞ്ചാം സീസണ്‍ കൂടുതല്‍ ദൃശ്യ ഭംഗിയുള്ളതാക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഇന്ത്യയില്‍ മാത്രം ഏഴ് ചാനലുകളിലായി ഐഎസ്എല്‍ സംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചാനലുകളിലും ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ഇത്തവണയും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. കൂടാതെ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും നേരിട്ട് കളി ആസ്വദിക്കാം. ഈ സീസണ്‍ മുതല്‍ കന്നഡയില്‍ പുതിയ ചാനലിലൂടെയും കളി ആസ്വദിക്കാം. സെപ്റ്റംബര്‍ 24ന് ആരംഭിക്കുന്ന കളേഴ്‌സ് കന്നട സിനിമയിലാകും തത്സമയ സംപ്രേക്ഷണം ഒരുക്കുന്നത്. മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവീസിലാണ് സംപ്രേക്ഷണം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്, ജല്‍ഷാ മൂവീസ് (ബംഗാളി) എന്നീ ചാനലുകളിലും ആസ്വാദകര്‍ക്ക് കളി കാണാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല. ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്. അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.Kerala

Gulf


National

International