വരുന്നു; ഇന്ത‍്യയുടെ ആദ‍്യത്തെ മിസൈൽ ട്രാക്കിങ് കപ്പൽtimely news image

ഇന്ത‍്യയിലെ ആദ‍്യത്തെ മിസൈൽ ട്രാക്കിങ് കപ്പൽ പരീക്ഷണ ജലയാത്രക്കൊരുങ്ങുന്നു. വിശാഖപട്ടണം ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ആണ് കപ്പൽ നിർമ്മിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഇന്ത‍്യൻ പ്രതിരോധരംഗത്തെ  ആഗോളതലത്തിലെ വമ്പന്മാർക്കിടയിൽ പ്രതിഷ്ഠിക്കാൻ പര‍്യാപ്തമായ ചാലകശക്തിയായി മാറുന്ന ഒന്നാകും ഇത്. ഒക്റ്റോബർ ആദ‍്യ വാരമാകും പരീക്ഷണയാത്ര.  2014 ജൂൺ 30നാണ് കപ്പലിന് അടിമരമിട്ടത്. പ്രധാനമന്ത്രിയുടെ ഒഫീസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നേരിട്ടു മേൽനോട്ടം വഹിക്കുന്ന നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷന് വേണ്ട് ആണ് അടിമരം പണിയുന്നത്. 750 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ അതീവ രഹസ‍്യമാക്കി വച്ചിരിക്കുകയാണ്. ഇന്ത‍്യൻ നാവികസേനയിൽ പ്രതിഷ്ഠിച്ചതിന് ശേഷമായിരിക്കും ഔദ‍്യോഗികമായി കപ്പൽ നാമകരണം ചെയ്യുക. തൽക്കാലം വിസി 11184 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ