നായകസ്ഥാനം രാജിവെച്ചതെന്തിന്? വെളിപ്പെടുത്തലുമായി ധോണിtimely news image

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഏകദിന, ട്വന്റി20 ലോകകപ്പുകള്‍ ധോണിയുടെ കീഴില്‍ നേടാന്‍ ഇന്ത്യയ്ക്കായി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് 2014ല്‍ ആണ് ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുന്നത്. മെല്‍ബണില്‍ നടന്ന ആ മത്സരത്തോടെ ധോണി ടെസ്റ്റ് മതിയാക്കുകയും ചെയ്തു. പിന്നീട് ആരാധകരെ ഞെട്ടിച്ച് 2016ല്‍ ഏകദിന, ട്വന്റി20 നായകസ്ഥാനവും ധോണി ഉപേക്ഷിച്ചു. താരം എന്തുകൊണ്ട് നായകസ്ഥാനം പെട്ടെന്ന് ഉപേക്ഷിച്ചുവെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ താന്‍ എന്തുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനം ഒഴഞ്ഞുവെന്നും രഹസ്യങ്ങളും വെളിപ്പെടുത്തിയരിക്കുകയാണ് ധോണി.അന്ന് 2019 ലോകകപ്പാണ് ഇന്ത്യന്‍ ടീമിന് മുന്നിലുണ്ടായിരുന്നത്. ഇതിനായി ടീമിനെ ഒരുക്കാന്‍ ക്യാപ്റ്റന് കൂടുതല്‍ സമയം ആവശ്യമായിരുന്നു. അത് മുന്നില്‍ കണ്ട് ടീമിനെ സജ്ജമാക്കാന്‍ നമുക്കൊരു നായകനെ വേണമായിരുന്നു. ആ തിരിച്ചറിവാണ് തന്നെ നായകസ്ഥാനം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ധോണി പറഞ്ഞു. പുതിയ നായകന് വേണ്ട സമയം നല്‍കാതെ ഒരു കരുത്തുറ്റ ടീമിനെ തെരെഞ്ഞെടുക്കുന്നത് ഉചിതമല്ല. ഞാന്‍ നായക സ്ഥാനം ഒഴിഞ്ഞത് ശരിയായ സമയത്താണ് എന്നാണ് വിശ്വസിക്കുന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ടീമിനെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കാന്‍ കോഹ്‌ലിയ്ക്ക് കഴിഞ്ഞിട്ടുണ്ട് ധോണി പറഞ്ഞു. റാഞ്ചിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് വര്‍ഷങ്ങളായി ആരാധകരെ ആശങ്കയിലാക്കിയരുന്ന രഹസ്യം വെളിപ്പെടുത്തിയത്. രണ്ട് ലോകകപ്പ് കിരീടങ്ങളിലേക്കും, ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്കും ഇന്ത്യയെ നയിച്ച ധോണിയുടെ നായക സ്ഥാനം വിട്ടൊഴിഞ്ഞുള്ള നീക്കം ആരാധകര്‍ നിരാശയോടെയാണ് സ്വീകിരച്ചിരുന്നത്. ഇന്ത്യയെ 60 ടെസ്റ്റുകളില്‍ നയിച്ച ധോണി 27 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു. 18 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ 15 മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരിലെ റെക്കോര്‍ഡ് നേട്ടമാണ് ഇത്. അടുത്ത ഏകദിന ലോകകപ്പോടെ ധോണി ക്രിക്കറ്റ് മതിയാക്കിയേക്കുമെന്നാണ് സൂചന.Kerala

Gulf


National

International