അംഗന്‍വാടിയുടെ മുകളില്‍ നിന്നും കഞ്ചാവ് കണ്ടെത്തിtimely news image

അംഗന്‍വാടിയുടെ മുകളില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതോടെ ആശങ്കയില്‍ പരിസരവാസികള്‍, കാരിക്കോട് ബിടിഎം സ്‌കൂള്‍ വാര്‍ഡിലെ 123-ാം നമ്പര്‍ അങ്കണവാടിയുടെ മുകള്‍ ഭാഗത്ത് നിന്നും 42 ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ചെറിയ കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിക്കു മുകളില്‍ ഇത്തരത്തില്‍ കഞ്ചാവ് കണ്ടെത്തിയത് കുട്ടികളുടെ മാതാപിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്.  വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനായി പ്രദേശവാസികള്‍ അംഗന്‍വാടിക്കു മുകളില്‍ കയറിയപ്പോഴാണ് വാഹനത്തിന്റെ സീറ്റു കൊണ്ടുമൂടി തറയില്‍ വിരിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിസി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് സംഘം കഞ്ചാവ് തൂക്കി തിട്ടപ്പെടുത്തി സീല്‍ചെയ്തു.  കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലും പോലീസ് സംഘം പരിശോധന നടത്തി. അംഗനവാടിയോട് ചേര്‍ന്നുള്ള നഗരസഭയുടെ സാംസ്‌കാരിക നിലയത്തിനു സമീപത്തും അംഗന്‍വാടിയുടെ മുകളിലും നിരവധി മദ്യക്കുപ്പികളാണ് പോലീസ് കണ്ടെത്തിയത്. ഇവിടം സാമൂഹീക വിരുദ്ധരുടെ കേന്ദ്രമാകുന്നതായി സൂചനയുണ്ട്. മദ്യക്കുപ്പികളും ലഹരി പദാര്‍ത്ഥങ്ങളുടെ കവറുകളും കണ്ടെത്തിയതോടെ തൊടുപുഴ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.  Kerala

Gulf


National

International