ഓണ്‍ലൈന്‍ വഴി വിസ അറ്റസ്റ്റേഷന്‍; സ്മാര്‍ട്ട് സേവനവുമായി സൗദിtimely news image

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വഴി വിസ അറ്റസ്റ്റ് ചെയ്യുന്ന സേവനം ആരംഭിച്ചു. വിദേശമന്ത്രാലയം നല്‍കുന്ന വിസ സാക്ഷ്യപ്പെടുത്താന്‍ ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലാണ് അവസരമൊരുക്കിയിരിക്കുന്നത്. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഈയിടെ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് സേവനങ്ങളുടെ തുടര്‍ച്ചയാണ് ഓണ്‍ലൈന്‍ വിസ അറ്റസ്റ്റേഷനെന്ന് അധികൃതര്‍ അറിയിച്ചു. വിഷന്‍ 2030ന്റെ ഭാഗമായി സമസ്ത മേഖലകളിലെയും സേവനങ്ങള്‍ ഡിജിറ്റലാക്കിവരികയാണ്. ഈ ശ്രേണിയിലെ ഏറ്റവും നൂതന സേവനമായിരിക്കും ഓണ്‍ലൈന്‍ വിസ അറ്റസ്റ്റേഷന്‍.Kerala

Gulf


National

International