പ്രായം ചെന്നവരെ പാര്‍ട്ടി അവഗണിക്കുന്നു; മേഘാലയ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചുtimely news image

ഷില്ലോങ്: മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന രീതിയാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന ചൂണ്ടിക്കാട്ടി മേഘാലയയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡിഡി ലപാങ് (84) പാര്‍ട്ടി വിട്ടു. പ്രായം ചെന്നവരെ പാര്‍ട്ടി അവഗണിക്കുകയാണെന്ന് മുന്‍ പിസിസി പ്രസിഡന്റ് കൂടിയായ ലപാങ് പറഞ്ഞു. സീനിയര്‍ നേതാക്കളുടെ സംഭാവന പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്നാണ് കരുതുന്നതെന്നും അവഗണന ഏറെ നിരാശപ്പെടുത്തുന്നുണ്ടെന്നും ലപാങ് പറഞ്ഞു. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടി വിടുകയാണെന്നും ലപാങ് കൂട്ടിച്ചേര്‍ത്തു. 1992, 2003,2007,2009 വര്‍ഷങ്ങളില്‍ ലപാങ് മുഖ്യമന്ത്രിയായിരുന്നു. നാല് വര്‍ഷം മുമ്പ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം ഉപദേശകനായി തുടരുകയായിരുന്നു ലപാങ്. പിസിസി പ്രസിഡന്റ് ലെസ്റ്റീന്‍ ലിങ്‌ദോ ലപാങ്ങിന്റെ തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International