പരിശീലന സമയത്ത് തന്നെ മെസി പറഞ്ഞു ആ താരം സൂപ്പര്‍timely news image

ബാഴ്‌സലോണയില്‍ പകരം വെക്കാനില്ലാത്ത താരമാണ് അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി. ബാഴ്‌സയിലെ പരിശീലന സമയത്ത് തനിക്കൊരു താരത്തെ ഏറെ ഇഷ്ടമായി എന്ന് മെസി വ്യക്തമാക്കിയതായി മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ് ഗാര്‍ഡിയോള. മൂന്ന് പരിശീലന സെഷനുകള്‍ കഴിഞ്ഞ സമയം തന്നെ സെര്‍ജിയോ ബുസ്‌കെറ്റസിനെ ലയണല്‍ മെസിക്ക് ഇഷ്ടമായെന്നും, ബുസ്‌ക്കെറ്റസിനെ പുകഴ്ത്തി അന്ന് മെസി തന്നോട് ഒത്തിരി സംസാരിച്ചെന്നും പെപ് ഗാര്‍ഡിയോള പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയാണ് ബുസ്‌കെറ്റസ് ടീമിലെത്തിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബാഴ്‌സലോണയിലെ ആദ്യ പരിശീലന സെഷനുകളെക്കുറിച്ചും ഗാര്‍ഡിയോള തുറന്ന് പറഞ്ഞത്. ബാഴ്‌സലോണ ബി ടീം താരമായിരുന്ന ബുസ്‌കെറ്റസ് 2008-09 സീസണില്‍ പെപ് ഗാര്‍ഡിയോള അവരുടെ പരിശീലകനായിരുന്ന സമയത്താണ് സീനിയര്‍ ടീമിലേക്ക് എത്തുന്നത്. ‘ ബുസ്‌കെറ്റസ് ബാഴ്‌സലോണ ടീമിലെത്തിയ സമയമാണ്. ടീമിനൊപ്പമുള്ള ആദ്യ പരിശീലന സെഷനില്‍ത്തന്നെ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. മൂന്ന് ദിവസത്തെ അദ്ദേഹത്തിന്റെ പരിശീലനത്തിന് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസി തനിക്കരികിലെത്തി അദ്ദേഹത്തിന് ബുസ്‌കറ്റസിനെ ഏറെ ഇഷ്ടമായെന്ന് പറഞ്ഞു. എവിടെ പ്രശ്‌നമുണ്ടോ, അവിടെ ബുസ്‌കറ്റസുണ്ടാകുമെന്നായിരുന്നു മെസിയോട് തന്റെ മറുപടി ‘ ഗാര്‍ഡിയോള പറഞ്ഞു. അതേസമയം, 2008ല്‍ ബാഴ്‌സലോണയിലെത്തിയ ബുസ്‌കെറ്റസ്, പതിയെ പതിയെ അവരുടെ വിശ്വസ്ത താരമായി മാറുകയായിരുന്നു. ബാഴ്‌സ ജേഴ്‌സിയില്‍ ഏഴ് ലാ ലിഗാ കിരീടങ്ങള്‍ സ്വന്തമാക്കിയ ഈ സ്പാനിഷ് താരം, മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും ടീമിനൊപ്പം നേടിയിട്ടുണ്ട്Kerala

Gulf


National

International